ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു യാത്ര ആരംഭിച്ചു

ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു യാത്ര തിരിച്ചു. ബോട്‌സ് വാന, സിംബാവെ, മലാവി എന്നീ രാജ്യങ്ങളിലാണ് നവംബര്‍ ആറു വരെ സന്ദര്‍ശിക്കുക. കേന്ദ്ര സാമൂഹ്യ ക്ഷേമ, ശാക്തീകരണ സഹമന്ത്രി കൃഷ്ണന്‍ പാല്‍ ഗുര്‍ജാറും നാല് എം.പിമാരും ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്. ബോട്‌സ് വാനയില്‍ ആദ്യ സന്ദര്‍ശനം നടത്തുന്ന ഉപരാഷ്ട്രപതി 13മത് വാര്‍ഷിക ഗ്ലോബല്‍ എക്‌സ്‌പോ ഉല്‍ഘാടനം ചെയ്യും. പ്രതിരോധം, വ്യാപാരം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ ഉന്നതതല ചര്‍ച്ച നടത്തും. കൂടാതെ ഇന്ത്യക്കാരായ പ്രവാസികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
എട്ട് വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ ഭരണാധികാരി ബോട്‌സ് വാന സന്ദര്‍ശിക്കുന്നത്.
തുടര്‍ന്ന് രാഷ്ട്രപതി സിംബാവെയിലേക്ക് പോകും. വാര്‍ത്താവിനിമയം, ഊര്‍ജം അടക്കമുള്ള വിഷയങ്ങളില്‍ ഉന്നതതലചര്‍ച്ച നടത്തും. സിംബാവെ പ്രസിഡന്റുമായി വെങ്കയ്യനായിഡു കൂടിക്കാഴ്ച നടത്തും. ഇന്ത്യസിംബാവെ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യുന്ന രാഷ്ട്രപതി ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്തും.
21 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ഭരണാധികാരി സിംബാവെ സന്ദര്‍ശിക്കുന്നത്. മലാവി സന്ദര്‍ശിക്കുന്ന ഉപരാഷ്ട്രപതി ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ഉന്നതതല ചര്‍ച്ചകള്‍ നടത്തും. മലാവി പ്രസിഡന്റ്, സ്പീക്കര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന വെങ്കയ്യനായിഡു അവിടത്തെ ഇന്ത്യക്കാരായ ബിസിനസ് സമൂഹത്തെയും കാണും.
"
https://www.facebook.com/Malayalivartha























