34-ാമത് രക്തസാക്ഷിത്വ ദിനത്തില്‍ ഇന്ദിര ഗാന്ധിയുടെ ഓര്‍മകള്‍ പുതുക്കി രാഷ്ട്രം

34-ാമത് രക്തസാക്ഷിത്വ ദിനത്തില്‍ രാജ്യത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ഓര്‍മകള്‍ പുതുക്കി രാഷ്ട്രം. ഇന്ദിര ഗാന്ധിയുടെ സമാധി സ്ഥലമായ ശക്തിസ്ഥലില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പുഷ്പാഞ്ജലി അര്‍പ്പിച്ചു. മുത്തശ്ശിയുടെ ഓര്‍മകള്‍ വിശദീകരിച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. മുത്തശ്ശിയെ സന്തോഷത്തോടെയാണ് ഓര്‍മിക്കുന്നത്. അവരില്‍ നിന്ന് എനിക്ക് ധാരാളം പഠിക്കാന്‍ സാധിച്ചു.
വളരെയധികം സ്‌നേഹവും ലഭിച്ചു. ജനങ്ങള്‍ക്കായി അവര്‍ ധാരാളം കാര്യങ്ങള്‍ ചെയ്തു. മുത്തശ്ശിയെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു രാഹുല്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha























