ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍... സൈന്യം രണ്ട് ഭീകരരെ വധിച്ചു

ജമ്മു കാഷ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. കാഷ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ബുധനാഴ്ച രാവിലെയാണ് പ്രദേശത്ത് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങളും സ്‌ഫോടക വസ്തുകളും സൈന്യം ഇവരില്‍നിന്നും പിടിച്ചെടുത്തു. ഷൗക്കത് അഹമദ്, ഉസ്മാന്‍ എന്നീ ഭീകരരാണ് കൊല്ലപ്പെട്ടത്.
ജയ്ഷ്ഇമുഹമ്മദ് എന്നീ തീവ്രവാദ ഗ്രൂപ്പിലെ അംഗങ്ങളാണ് ഇവര്‍. പ്രദേശത്ത് സൈന്യം തെരച്ചില്‍ നടത്തിവരികയാണ്.
"
https://www.facebook.com/Malayalivartha























