Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ലോകാത്ഭുതമായി സര്‍ദാര്‍ പട്ടേൽ പ്രതിമ, ‘ഏകതാ ശിൽപ’ത്തിന്റെ കാണാപ്പുറങ്ങൾ

31 OCTOBER 2018 02:37 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

സര്‍ദാര്‍ പട്ടേലിന്റെ 143ാം ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ച്‌ രാജ്യമെങ്ങും രാഷ്ട്രീയ ഏകത ദിവസ് ആയി ആഘോഷിക്കുകയാണ്. മൂവായിരം കോടി ചെലവാക്കി പട്ടേലിന്റെ പ്രതിമ നിർമ്മിച്ച് ലോകത്തെ ആകമാനം വിസ്മയത്തുമ്പിൽ നിർത്തുകയും ചെയ്തു. ഇതെല്ലം എന്തിനാണെന്ന് ആലോചിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ . പ്രാദേശിക ദേശീയത ഉണർത്തി ഗുജറാത്തികളെ തങ്ങൾക്കൊപ്പം നിറുത്താനുള്ള ഗൂഢ പദ്ധതി .. ഗുജറാത്തിലെ പട്ടീദാർ സമുദായത്തിന്റെ പിന്തുണ സംസ്ഥാനത്തെ ബിജെപിയുടെ നിലനിൽപ്പിനു ഇപ്പോൾ ആവശ്യമാണ്. ‌ഹർദിക് പട്ടേലിന്റെ നേതൃത്വത്തിൽ നടന്ന സംവരണ പ്രക്ഷോഭം ബിജെപിയുടെ വോട്ട്ബാങ്കിലുണ്ടാക്കിയ വിള്ളൽ ചെറുതല്ല .വോട്ട് ബാങ്ക് തിരിച്ചു പിടിക്കാൻ പട്ടേലിനെപോലെ സമുന്നതനായ ഒരു നേതാവിനെ കിട്ടിയേ തീരൂ . ബി ജെ പി ക്കാണെങ്കിൽ ഉയർത്തിക്കാട്ടാൻ പ്രസ്തുത സമുദായത്തിൽ നിന്ന് ഒരു നേതാവില്ല. അപ്പോൾ പിന്നെ തന്റെ ജീവിതകാലയളവ് മുഴുവൻ കോൺഗ്രസ് കാരനായി ജീവിച്ച പട്ടേൽ ഏതോ പഴയ സംഘപരിവാറുകാരനാണെന്ന ധ്വനിയുണ്ടാക്കാനാണു ബിജെപി യുടെ ശ്രമം . . ആര്‍എസ്എസിനെ നിരോധിച്ച നേതാവ് കൂടിയായിരുന്നു നെഹ്‌റു മന്ത്രിസഭയിലെ ഈ ആഭ്യന്തര മന്ത്രി എന്നതും വിസ്മരിച്ചു. .

ഗാന്ധിവധത്തെ തുടർന്ന് ആർഎസ്എസ്സിന് ഏർപ്പെടുത്തിയ വിലക്ക് നീക്കിക്കിട്ടാൻ സംഘടനയുടെ തലവൻ എംഎസ് ഗോൾവാൾക്കർ പട്ടേലിനോട് തുടർച്ചയായി അപേക്ഷിച്ചിരുന്നു. . ഒടുവിൽ, അക്രമവും രഹസ്യപ്രവർത്തനങ്ങളും അവസാനിപ്പിക്കുകയും ഇന്ത്യയെയും ഇന്ത്യന്‍ ദേശീയപതാകയെയും ബഹുമാനിക്കുകയും ചെയ്യാമെന്ന് ആർഎസ്എസ്സിനെക്കൊണ്ട് വ്യവസ്ഥ ചെയ്യിപ്പിച്ചാണ് പട്ടേൽ നിരോധനം നീക്കിയത്. എന്നിട്ടും എന്തുകൊണ്ടാണ് സർദാർ വല്ലഭായി പട്ടേലിനെ തങ്ങളുടെയാളായി ചിത്രീകരിക്കാൻ ബിജെപിയും ആർഎസ്എസ്സും കൊണ്ടുപിടിച്ച ശ്രമം നടത്തുന്നതെന്ന് ആർക്കും അത്ഭുതം തോന്നാം.
ഇതിന് ഉത്തരം ഒന്നേ ഉള്ളൂ , തങ്ങൾക്ക് ഇന്ത്യയുടെ ആധുനിക രാഷ്ട്രീയ ചരിത്രത്തിൽ എടുത്തു പറയാൻ നല്ലൊരു നേതാവില്ല എന്ന തിരിച്ചറിവ് സംഘപരിവാറിനുണ്ട് . സംഘപരിവാറിന് ഉയർത്തി കാണിക്കാൻ പറ്റിയ നേതാവാണ് സർദാർ വല്ലഭായ് പട്ടേൽ

 

 

 

2010 ഒക്ടോബർ മാസത്തിലാണ് സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന പട്ടേൽ പ്രതിമയുടെ നിർമാണ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. സർദാർ വല്ലഭായി പട്ടേൽ രാഷ്ട്രീയ ഏക്ത എന്നൊരു ട്രസ്റ്റ് ഇതിനായി രൂപീകരിക്കുകയും ചെയ്തു. ഇതൊരു വലിയ ജനകീയ മുന്നേറ്റമാക്കാനുള്ള പദ്ധതികളെല്ലാം ചെയ്തുവെച്ചിരുന്നു ഗുജറാത്ത് സർക്കാർ. ശിൽപം നിർമിക്കാനാവശ്യമായ ഇരുമ്പിനായി രാജ്യത്തെ കർഷകരുടെ പഴയ പണിസാമാനങ്ങൾ നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. രാജ്യത്തെമ്പാടുമായി നാൽപ്പതോളം ഓഫീസുകൾ സ്ഥാപിച്ചാണ് ഇവ ശേഖരിച്ചത്. സ്റ്റാച്യൂ ഓഫ് യൂണിറ്റി മൂവ്മെന്റ് എന്ന പേരിൽ ഇതിനെയൊരു പ്രസ്ഥാനമാക്കി മാറ്റി. ആറ് ലക്ഷം ഇന്ത്യൻ ഗ്രാമങ്ങളിൽ പ്രചാരണം നടത്തി 5000 ടൺ ഇരുമ്പ് ശേഖരിച്ചു. എന്നാല്‍ ഇങ്ങനെ ശേഖരിച്ച ഇരുമ്പ് ശിൽപ്പത്തിന്റെ നിർമാണത്തിനായി ഉപയോഗിക്കുകയുണ്ടായില്ല എന്നത് മറ്റൊരു വസ്തുത.


പട്ടേൽ പ്രതിമയെ ചെമ്പ് പൊതിയാൻ ചൈനയിലെ നാൻചാങ്ങിലെ ജിയാങ്സി ടോക്വിൻ കമ്പനിയെ സമീപിച്ച സംഭവം വലിയ വിവാദമായി മാറിയിരുന്നു. മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായാണ് ഈ പ്രതിമയുടെ നിർമാണമെന്ന് പ്രചാരണം നടത്തിവന്ന സംസ്ഥാന-കേന്ദ്ര സർക്കാരുകള്‍ ഇതോടെ പ്രതിക്കൂട്ടിലായി.

പ്രതിമ പദ്ധതി പ്രതികൂലമായി ബാധിച്ച 72 ഗ്രാമങ്ങളിൽ ഏറ്റവും രൂക്ഷമായ ആഘാതം നേരിട്ടത് 32 ഗ്രാമങ്ങൾക്കാണ്. അതിൽ 19 ഗ്രാമങ്ങളിൽ പുനരധിവാസപ്രവർത്തനം നടന്നിട്ടില്ല എന്ന ആരോപണമുണ്ട്. അതിൽ ഇപ്പോൾ കെവാഡിയ കോളനി ഉള്ളിടത്താണ് ആറെണ്ണം. നഷ്ടപരിഹാരം മാത്രം നൽകുകയും ഭൂമി, ജോലി തുടങ്ങിയ മറ്റു ഉറപ്പുകൾ പാലിക്കാതിരിക്കുകയും ചെയ്ത ഗരുഡേശ്വർ ബ്ളോക്കിലാണ് ഏഴ് ഗ്രാമങ്ങൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (9 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (9 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (10 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (10 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (10 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (10 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (10 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (10 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (11 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (11 hours ago)

INDIA കരുതലോടെ ഇന്ത്യ  (11 hours ago)

Malayali Vartha Recommends