നട്ട പാതിരാത്രി സ്റ്റേഷനില്‍ കൊണ്ടുപോകാനുള്ള ശ്രമം;യുവതി വസ്ത്രമുരിഞ്ഞു;വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

നട്ട പാതിരാത്രി സ്റ്റേഷനില്‍ കൊണ്ടുപോകാനുള്ള ശ്രമം തടയാൻ യുവതി വസ്ത്രമുരിഞ്ഞു. മഹാരാഷ്ട്രയിലെ അന്ധേരിയിലാണ് സംഭവം. ഇപ്പോൾ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു. തന്നെ അപമാനിക്കാന്‍ ശ്രമിച്ച സെക്യൂരിറ്റി ഗാര്‍ഡിനെതിരെ പരാതി നല്‍കിയതിനാണ് യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത്.
മോഡലും കണ്ടന്റ് റൈറ്ററുമായ യുവതി ജോലികഴിഞ്ഞ് എത്തിയപ്പോഴായിരുന്നു സെക്യൂരിറ്റി ഗാര്‍ഡ് മോശമായി പെരുമാറിയത്. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.സ്ഥലത്തെത്തിയ പൊലീസ് രാത്രി തന്നെ സ്റ്റേഷനില്‍ എത്തി പരാതി എഴുതി നല്‍കണമെന്നും അതിന് തങ്ങള്‍ക്കൊപ്പം വരണമെന്നും ആവശ്യപ്പെട്ടു. ഇത് യുവതി നിരസിച്ചു.
രാവിലെ സ്റ്റേഷനിലെത്തി പരാതി നല്‍കാമെന്ന് പറഞ്ഞെങ്കിലും പൊലീസുകാര്‍ അത് കേള്‍ക്കാന്‍ തയ്യാറായില്ല. വനിതാ പൊലീസില്ലാതെ ഉപദ്രവിച്ച സെക്യൂരിറ്റി ജീവനക്കാരനൊപ്പം എങ്ങനെ വരുമെന്ന് ചോദിച്ചെങ്കിലും പോലീസ് കേട്ടഭാവം നടിച്ചില്ല. തുടര്‍ന്നാണ് യുവതി വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിള്‍ വൈറലായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
ലിഫ്റ്റില്‍ നില്‍ക്കുന്ന യുവതി തന്റെ ഫ്ലാറ്റിലേക്കു പോകാന്‍ അനുവദിക്കണമെന്ന് പൊലീസുകാരോടു തുടര്‍ച്ചയായി അപേക്ഷിക്കുന്നത് വീഡിയോയില്‍ കാണാം. പക്ഷേ, ആരും മൈന്‍ഡു പോലും ചെയ്തില്ല. മറ്റുവഴികളില്ലെന്ന് കണ്ടതോടെയാണ് വസ്ത്രമുരിഞ്ഞതെന്ന് യുവതി ഫേസ്ബുക്കില്‍ കുറിച്ചു. വനിതാ പൊലീസില്ലാതെ യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച പൊലീസ് നടപടിക്കെതിരെ ഇപ്പോൾ വ്യാപക വിമര്‍ശനമാണ് ഉയർന്നുവരുന്നത് . അതേസമയം യുവതി സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിക്കുന്നതിന്റേതെന്നു പറഞ്ഞ് ചില സി.സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. സുരക്ഷാ ജീവനക്കാരനെ ആക്രമിച്ചതിനായിരുന്നു ഇവരെ പിടികൂടാനെത്തിതെന്നായിരുന്നു പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha























