ഈ ആക്രമണത്തില്‍ ഞാന്‍ കൊല്ലപ്പെട്ടാല്‍, എനിക്ക് അമ്മയെ ഒരു കാര്യം അറിയിക്കാനുണ്ട് ! ; മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട മാധ്യമപ്രവർത്തകൻ പകർത്തിയ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വൈറലാകുന്നു

ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ ചൊവ്വാഴ്ച മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ദൂരദര്‍ശന്‍ ക്യാമാറാ അസിസ്റ്റന്റ് പകര്‍ത്തിയ വീഡിയോ വൈറലാവുകയാണ്. മാവോവാദി സംഘത്തിലെ ആളുകള്‍ ആക്രമണം തുടരുന്നതിനിടെ ക്യാമറ അസിസ്റ്റന്റ് മോര്‍മുക്ത് തന്റെ അമ്മയ്ക്കുള്ള സന്ദേശമായാണ് വീഡിയോയായി പകര്‍ത്തിയത്.
വെടിയുണ്ടകള്‍ പായുന്ന ശംബ്ദം വീഡിയോയില്‍ കൃത്യമായി കേള്‍ക്കാം. ''ഈ ആക്രമണത്തില്‍ ഞാന്‍ കൊല്ലപ്പെട്ടാല്‍, എനിക്ക് അമ്മയെ ഒരു കാര്യം അറിയിക്കാനുണ്ട്, ഞാന്‍ നിങ്ങളെ വളരെ അധികം സ്‌നേഹിക്കുന്നു'' - എന്നായിരുന്നു മൊര്‍മുകുതിന്റെ സന്ദേശം.
റിപ്പോര്‍ട്ടര്‍ ധീരജ് കുമാര്‍, ക്യാമറമാന്‍ അച്യുതാനന്ദ സാഹു എന്നിവരോടൊപ്പം ഛത്തീസ്ഗഢിലെ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യാനെത്തിയതായിരുന്നു മോര്‍മുക്ത്. അതിനിടെയാണ് മോവോ വാദി ആക്രമണമുണ്ടായത്. പിന്നീട് പോലീസ് എത്തി ഇവരെ രക്ഷപ്പെടുത്തി. എന്നാല്‍, ക്യാമറമാന്‍ അച്യുതാനന്ദ സാഹു ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
https://www.facebook.com/Malayalivartha
























