പാചകവാതകവിലയില്‍ വീണ്ടും വര്‍ദ്ധനവ്, തുടര്‍ച്ചയായി ആറാം തവണയാണ് പാചക വാതകത്തിന് വില കൂടുന്നത്

സബ്‌സിഡിയുള്ള പാചകവാതകത്തിന് 2.94 രൂപയും സബ്‌സിഡിയില്ലാത്തതിന് 60 രൂപയും കൂടി. ബുധനാഴ്ച അര്‍ധരാത്രിയോടെ നിലവില്‍വന്ന നിരക്കുപ്രകാരം സബ്‌സിഡിയുള്ള സിലിണ്ടറിന് വില 505.34 രൂപയാണ്. ജൂണിനു ശേഷം തുടര്‍ച്ചയായി ആറാം തവണയാണ് പാചക വാതകത്തിന് വില കൂടുന്നത്.
ആറു മാസത്തിനിടെ സിലിണ്ടറിന് വര്‍ധിച്ചത് 14.13 രൂപയാണ്. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 60 രൂപ വര്‍ധിച്ചതോടെ വില 880 രൂപയാകും. പ്രതിവര്‍ഷം 12 സിലിണ്ടറുകളാണ് സബ്‌സിഡി നിരക്കില്‍ അനുവദിക്കുക. സെപ്റ്റംബര്‍ അവസാനം സബ്‌സിഡിയുള്ള പാചക വാതകത്തിന് 2.89 രൂപയും സബ്‌സിഡിയില്ലാത്തതിന് 59 രൂപയുമാണ് വര്‍ധിപ്പിച്ചിരുന്നത്.
"
https://www.facebook.com/Malayalivartha
























