ദീപാവലിക്കു കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പുലര്‍ച്ചെയും രാത്രിയിലും പടക്കം പൊട്ടിക്കാമെന്ന് സുപ്രീംകോടതി

ദീപാവലിക്കു കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പുലര്‍ച്ചെ നാലിനും അഞ്ചിനുമിടയിലും രാത്രി ഒന്‍പതിനും പത്തിനുമിടയിലും പടക്കം പൊട്ടിക്കാമെന്നു സുപ്രീം കോടതി വ്യക്തമാക്കി. ദീപാവലിക്ക് പുലര്‍ച്ചെ നാലര മുതല്‍ ആറര വരെ പടക്കം പൊട്ടിക്കാന്‍ അനുവദിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് എ.കെ. സിക്രിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ ഉത്തരവ്. അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ ഹരിത പടക്കങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. മറ്റു സ്ഥലങ്ങളില്‍ സാധാരണപടക്കങ്ങള്‍ ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി.
പടക്കം പൊട്ടിക്കുന്നതിനു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഇളവു നല്‍കി സുപ്രീം കോടതി ചൊവ്വാഴ്ച പഴയ ഉത്തരവ് പരിഷ്‌കരിച്ചിരുന്നു. ഇന്നലെയാണ് ഉത്തരവിലെ വിശദാംശങ്ങള്‍ വ്യക്തമായത്.
"
https://www.facebook.com/Malayalivartha
























