ഐഎസ്ആര്‍ഒ ചാരക്കേസില്‍ ആരോപണ വിധേയനായ സുധീര്‍ കുമാര്‍ ശര്‍മ അന്തരിച്ചു

ഐഎസ്ആര്‍ഒ ചാരക്കേസില്‍ ആരോപണ വിധേയനായ സുധീര്‍ കുമാര്‍ ശര്‍മ (62)അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
കെ. ചന്ദ്രശേഖറുമായുള്ള സുഹൃദ്ബന്ധമാണ് ശര്‍മയെ ഐഎസ്ആര്‍ഒ ചാരക്കേസിലേക്ക് വലിച്ചിഴക്കുന്നത്. നമ്പി നാരായണന്റെ പോരാട്ടം സുപ്രീംകോടതിയില്‍ വിജയം കണ്ടതോടെ 20 വര്‍ഷം നീണ്ട തന്റെ നിയമപോരാട്ടത്തിന് ഫലം കാണുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം.
ചാരക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് 1998ല്‍ സുപ്രീംകോടതി നിര്‍ദേശിച്ച ഒരു ലക്ഷം രൂപ ശര്‍മക്കും കേരള സര്‍ക്കാര്‍ നല്‍കിയിരുന്നു. ഭാര്യയും മൂന്ന് പെണ്‍മക്കളുമടങ്ങുന്നതാണ് കുടുംബം.
https://www.facebook.com/Malayalivartha
























