കാര്‍ത്തി ചിദംബരത്തിന്റെ വിദേശ യാത്രയല്ല കോടതിയുടെ മുന്നിലുള്ള നാളത്തെ പ്രധാന വിഷയം; യാത്രാനുമതി നിഷേധിച്ച് സുപ്രീം കോടതി

കോൺഗ്രസ് നോതവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് വിദേശത്തേക്ക് പോകാൻ അനുമതി തേടിയുള്ള ഹരജി ഉടൻ പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി.
'എല്ലാ ജഡ്ജിമാര്‍ക്കും കൈകാര്യം ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ജോലി ഉണ്ട്'. കാര്‍ത്തി ചിദംബരത്തിന്റെ വിദേശ യാത്രയല്ല കോടതിയുടെ മുന്നിലുള്ള നാളത്തെ പ്രധാന വിഷയം' കേസ് പരിഗണിക്കവെ ചീഫ് ജസ്‌റ്റിസ് രഞ്ചന്‍ ഗോഗോയിയുടെ പരാമര്‍ശം ഇപ്രകാരമായിരുന്നു. നവംബര്‍ മൂന്ന് മുതല്‍ ഇറ്റലി, ഓസ്ട്രേലിയ, യു.കെ എന്നിവിടങ്ങളിലേക്ക് പോകാന്‍ അനുമതി തേടിയാണ് കാര്‍ത്തി ചിദംബരം സുപ്രീം കോടതിയെ സമീപിച്ചത്.
എയര്‍സെല്‍-മാക്സിസ് കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെ പേരില്‍ സി.ബി.ഐ അന്വേഷണം നടക്കുകയാണ്. പി.ചിദംബരം ധനകാര്യമന്ത്രിയായിരിക്കെ നടന്ന അഴിമതിയില്‍ കാര്‍ത്തിയും മുഖ്യ പ്രതിയാണ്.എന്നാല്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രം യു.കെ, ഫ്രാന്‍സ്,അമേരിക്ക എന്നിവിടങ്ങളിലേക്ക് പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























