ഭീകരാറുമായുള്ള ഏറ്റുമുട്ടലിൽ സൈന്യം വധിച്ചത് രണ്ട് ഭീകരരെ

ജമ്മുകാശ്മീരിലെ ബഡ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. സാഗു അരിസാല്‍ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്നറിഞ്ഞ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഭീകരരുടെ പക്കല്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് സാഗു അരിസാലില്‍ ഏറ്റുമുട്ടലുണ്ടാകുന്നത്.
https://www.facebook.com/Malayalivartha
























