ജമ്മുവില്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അനില്‍ പരിഹറും സഹോദരന്‍ അജിത് പരിഹറും അക്രമികളുടെ വെടിയേറ്റു മരിച്ചു

ബി.ജെ.പി സംസ്ഥാന സെക്രട്ടറി അനില്‍ പരിഹറും സഹോദരന്‍ അജിത് പരിഹറും അക്രമികളുടെ വെടിയേറ്റു മരിച്ചു. ജമ്മു കാശ്മീരിലെ കിഷ്തറില്‍ വൈകിട്ട് എട്ടോടെയാണ് സംഭവം. തപന്‍ ഗലിയിലുള്ള സ്‌റ്റേഷനറി കട അടച്ചശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം.
ആക്രമണത്തിന് പിന്നില്‍ ഭീകരരാണെന്ന് ബി.ജെ.പി ആരോപിച്ചു. വെടിയേറ്റയുടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് സംസ്ഥാന പ്രസിഡന്റ് രവീന്ദര്‍ റെയ്‌ന അറിയിച്ചു. സംഭവത്തെതുടര്‍ന്ന് കിഷ്ത്വറില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























