ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡി വീണ്ടും അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ; തുറുപ്പ് ചീട്ടാകുന്നത് യുപി; പ്രതിപക്ഷ സഖ്യം യുപിയില്‍ കൊണ്ടു വന്നില്ലെങ്കില്‍ എന്‍ഡിഎ 300 സീറ്റ് നേടും

എല്ലാ പാര്‍ട്ടികളും ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കവെ ബിജെപിയ്ക്ക് ആവേശം നല്‍കി അഭിപ്രായ സര്‍വേ. ഉത്തര്‍ പ്രദേശില്‍ വിശാല പ്രതിപക്ഷ സഖ്യം ഉണ്ടായില്ലെങ്കില്‍ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് അഭിപ്രായസര്‍വേ ഫലം. എസ്പി ബിഎസ്പി സഖ്യം ഉണ്ടായില്ലെങ്കില്‍ എന്‍ഡിഎ 300 സീറ്റ് നേടും. യുപിയില്‍ പ്രതിപക്ഷ സഖ്യം വന്നാല്‍ എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷത്തിനു (272) വേണ്ടതിനെക്കാള്‍ ഏതാനും സീറ്റ് കുറവേ ലഭിക്കൂ (261) എന്നും എബിപി ന്യൂസ് സര്‍വേ പറയുന്നു.
സാധ്യതകള്‍ ഇങ്ങനെയാണ് വിലയിരുത്തുന്നത്
യുപി വിശാലസഖ്യം ഇല്ലെങ്കില്‍ എന്‍ഡിഎ 300, യുപിഎ116, മറ്റുള്ളവര്‍ 127
(യുപിയില്‍: എന്‍ഡിഎ 70, യുപിഎ 2, എസ്പി 4,ബിഎസ്പി 4)
യുപി വിശാലസഖ്യം ഉണ്ടായാല്‍
എന്‍ഡിഎ 261, യുപിഎ119,മറ്റുള്ളവര്‍ 163(യുപിയില്‍: എന്‍ഡിഎ 31, യുപിഎ 5, എസ്പി/ബിഎസ്പി സഖ്യം 44)
പ്രധാന സംസ്ഥാനങ്ങളിലെ പ്രവചനം
മഹാരാഷ്ട്ര:
ബിജെപിശിവസേന സഖ്യം 28,കോണ്‍ഗ്രസ്എന്‍സിപി സഖ്യം 20 (സഖ്യങ്ങളില്ലെങ്കില്‍: ബിജെപി 23, ശിവസേന 5,കോണ്‍ഗ്രസ് 14, എന്‍സിപി 6)
ബിഹാര്‍:എന്‍ഡിഎ 34, യുപിഎ 6,
മധ്യപ്രദേശ്: ബിജെപി 22,കോണ്‍ഗ്രസ് 7,
രാജസ്ഥാന്‍:ബിജെപി 17,കോണ്‍ഗ്രസ്8
ബംഗാള്‍: തൃണമൂല്‍ 32,ബിജെപി 9, കോണ്‍ഗ്രസ് 1.
ഒഡീഷ:ബിജെപി 12,കോണ്‍ഗ്രസ് 3, ബിജെഡി 6
ദക്ഷിണേന്ത്യ: എന്‍ഡിഎ 20,യുപിഎ 34, മറ്റുള്ളവര്‍ 75
"
https://www.facebook.com/Malayalivartha
























