ജമ്മു കാശ്മീരിലെ കുപ് വാര ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു

ജമ്മു കാഷ്മീരിലെ കുപ്‌വാര ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രിയില്‍ ഹന്ദ്വാരയിലാണ് സംഭവം. ഇവിടെനിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
വ്യാഴാഴ്ച രാവിലെ ബുഡ്ഗാം ജില്ലയിലെ ഖാന്‍സാഹിബ് മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ലഷ്‌കര്‍ ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























