Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മികച്ച നടനുള്ള പുരസ്‌കാരം 'സിന്നേഴ്‌സ്' ലെ അഭിനയത്തിന് മൈക്കിൽ ബി ജോർദാൻ സ്വന്തമാക്കി...ഹാം‌നെറ്റിലൂടെ ജെസി ബക്‌‌ലി മികച്ച നടിയായി


വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഇനിയും അവസരം...


സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വമ്പിച്ച വിജയം സമ്മാനിക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍


മികച്ച ആനിമേഷൻ ചിത്രം കെ പോപ്പ് ഡീമൺ ഹണ്ടേഴ്സ്... മികച്ച സഹനടി എമി മാഡിഗൺ... ഓസ്കർ അവാർഡുകൾ പ്രഖ്യാപിക്കുന്നു... ഹോളിവുഡിലെ ഡോൾബി തീയറ്ററിലാണ് ചടങ്ങുകൾ, പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് അവാർഡ് നിശ നടക്കുന്നത്


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ

രാജ്യത്തേയും ജനാധിപത്യത്തേയും സംരക്ഷിക്കുകയെന്നതാണ് തങ്ങളുടെ കടമ; ഇതിന്റെ ഭാഗമായി ബി.ജെ.പിക്കെതിരെ ബദൽ കൊണ്ട് വരും ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് ടി.ഡി.പി തലവന്‍ എന്‍.ചന്ദ്രബാബു നായിഡു

02 NOVEMBER 2018 11:45 AM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് ടി.ഡി.പി തലവന്‍ എന്‍. ചന്ദ്രബാബു നായിഡു.വരാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇദ്ദേഹം മോദിയെ വെല്ലുവിളിച്ചിരിക്കുന്നത്.

രാജ്യത്തേയും ജനാധിപത്യത്തേയും സംരക്ഷിക്കുകയെന്നതാണ് തങ്ങളുടെ കടമ, ഇതിന്റെ ഭാഗമായി ബി.ജെ.പിക്കെതിരായ ബദലാണ് ഉണ്ടാക്കാന്‍ പോകുന്നതെന്നും എന്‍. ചന്ദ്രബാബു നായിഡു പറഞ്ഞു.

ജനാധിപത്യ സ്ഥാപനങ്ങളായിരുന്ന സി.ബി.ഐയും ആര്‍.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റും ബി.ജെ.പി കൈവശപ്പെടുത്തിയിരിക്കുന്നു. ഈ കടന്നുകയറ്റം ഒരു തരത്തിലും ഇനി അംഗീകരിക്കാനാവില്ല. ജനാധിപത്യം സംരക്ഷിക്കുന്നതിനുവേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ് ചന്ദ്രബാബു നായിഡു വ്യക്തമാക്കി .

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലോടെ രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങള്‍ തകര്‍ന്നു. നരേന്ദ്ര മോദി ഭരണത്തിന് കീഴില്‍ രാജ്യം അധ:പതിച്ചു കഴിഞ്ഞിരിക്കുന്നു. പ്രധാനപ്പെട്ട സ്ഥാനങ്ങളിലെല്ലാം സ്വന്തം ആളുകളെ കുത്തിനിറച്ച് അഴിമതിക്ക് വഴിയൊരുക്കുകയാണ് ബി.ജെ.പി. നോട്ട് നിരോധനം ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ പാടെ തകിടം മറിച്ചു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുമെന്ന വാഗ്ദാനവും എല്ലാ വാഗ്ദാനം പോലെ നരേന്ദ്ര മോദി പാലിച്ചില്ല.

ഇപ്പോഴും കേന്ദ്രം റാഫേലിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. വിഷയത്തില്‍ പ്രതികരിക്കാന്‍ പോലും നരേന്ദ്ര മോദി തയ്യാറായിട്ടില്ല. എന്താണ് റാഫേലിന് പിന്നിലെ രഹസ്യമെന്ന് നരേന്ദ്ര മോദിയെ കൊണ്ട് തന്നെ പറയിപ്പിക്കണം.

ഇത്തരം അഴിമതികള്‍ക്കെതിരെ ഞങ്ങള്‍ ശബ്ദമുയര്‍ത്തും. അതാണ് ഞങ്ങളുടെ ലക്ഷ്യം. ബി.ജെ.പിക്കെതിരായ ബദലാണ് ഇനി ഉയര്‍ന്നു വരുവാന്‍ പോകുന്നത്. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെ തകര്‍ക്കാന്‍ ഇനി ബി.ജെ.പിയെ അനുവദിക്കില്ല. അതിനായി ശക്തമായ പ്രതിപക്ഷമായി ഞങ്ങള്‍ ഉയര്‍ന്നിരിക്കും- ചന്ദ്രബാബു നായിഡു പറഞ്ഞു.


രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്നും ഭാവി തലമുറയെ സംരക്ഷിക്കുന്നതിനും പ്രതിപക്ഷ സംഖ്യം രൂപപ്പെടുത്തുന്നതിനും വേണ്ടി രാഹുല്‍ ഗാന്ധിയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്ത് സംസ്ഥാനങ്ങളിൽ ഒഴിവുവരുന്ന 37 രാജ്യസഭ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ്‌ ഇന്ന് നടക്കും  (15 minutes ago)

സുഹൃത്തുക്കൾക്കും കുത്തേറ്റു...  (35 minutes ago)

മികച്ച നടനുള്ള പുരസ്‌കാരം 'സിന്നേഴ്‌സ്' ലെ അഭിനയത്തിന് മൈക്കിൽ ബി ജോർദാൻ സ്വന്തമാക്കി...ഹാം‌നെറ്റിലൂടെ ജെസി ബക്‌‌ലി മികച്ച നടിയായി  (1 hour ago)

നടി മധു മൽഹോത്ര അന്തരിച്ചു....  (1 hour ago)

വാഹനാപകടത്തിൽ തമിഴ്നാട് കള്ളകുറിച്ചി സ്വദേശി മരിച്ചു....  (1 hour ago)

നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും  (2 hours ago)

 സംസ്ഥാനത്തെ തെക്കന്‍ തീരങ്ങളില്‍ ഇന്നും നാളെയും കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത  (2 hours ago)

സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും...  (2 hours ago)

വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഇനിയും അവസരം...  (2 hours ago)

കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം‌  (2 hours ago)

സംസ്ഥാനത്ത് കനത്ത ചൂട്... ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

ശബരിമല സ്വർണക്കൊള്ള കേസ് പ്രതി ‌‌‌എ പത്മകുമാറിനെ ആറന്മുളയിലെ എൽഡിഎഫ് പദവിയിൽ നിന്ന് നീക്കി...  (3 hours ago)

സാഹസിക തൊഴിലുകൾക്ക് അംഗീകാരം! മകരം രാശിക്കാർക്ക് ഇന്ന് പ്രശംസയുടെ സമയം!  (3 hours ago)

സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വമ്പിച്ച വിജയം സമ്മാനിക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

മികച്ച ആനിമേഷൻ ചിത്രം കെ പോപ്പ് ഡീമൺ ഹണ്ടേഴ്സ്...  (3 hours ago)

Malayali Vartha Recommends