എല്ലാ മതങ്ങളിലെയും സ്ത്രീകള്‍ക്ക് അവരുടെ ആരാധനാലയങ്ങളില്‍ പ്രായഭേദമെന്യേ പ്രവേശനവും ആരാധനാ സ്വാതന്ത്ര്യവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

എല്ലാ മതങ്ങളിലെയും സ്ത്രീകള്‍ക്ക് അവരുടെ ആരാധനാലയങ്ങളില്‍ പ്രായഭേദമെന്യേ പ്രവേശനവും ആരാധനാ സ്വാതന്ത്ര്യവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ പറയുന്ന ആരാധനാലയങ്ങള്‍ തങ്ങളുടെ അധികാരപരിധിയിലല്ലെന്നു ചൂണ്ടിക്കാട്ടിയാണു ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് വി.കെ. റാവു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
സ്ത്രീകള്‍ക്കു മാത്രം പ്രവേശനമുള്ള ക്ഷേത്രങ്ങളില്‍ പുരുഷന്‍മാര്‍ക്കു പ്രവേശനം അനുവദിക്കണമെന്ന ആവശ്യവും ഹര്‍ജിയിലുണ്ട്. ആറ്റുകാല്‍ ക്ഷേത്രം, ചക്കുളത്തുകാവ്, സന്തോഷീമാ, ബ്രഹ്മാക്ഷേത്രം, ഭഗവതീ മാ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളുടെ പട്ടികയാണ് ഈ ഗണത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
" f
https://www.facebook.com/Malayalivartha
























