കര്‍ണാടകയില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങി, നവംബര്‍ ആറിനാണ് വോട്ടെണ്ണല്‍

കര്‍ണാടകയില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങി. മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ്ജനതാദള്‍ (എസ്) സഖ്യ സര്‍ക്കാറിന്റെ വിശ്വാസ്യത അളക്കുന്ന തെരഞ്ഞെടുപ്പ് കൂടിയായിരിക്കും ഇത്. അഞ്ചു സീറ്റുകളിലും ഇരു കക്ഷികളും സഖ്യ സ്ഥാനാര്‍ഥികളെയാണ് മത്‌സരിപ്പിക്കുന്നത്.
മാണ്ഡ്യ, ശിവമോഗ ലോക്‌സഭാ സീറ്റുകളിലും രാമനഗര നിയമസഭാ സീറ്റിലും ജെ.ഡി.എസും ബെല്ലാരി ലോക്‌സഭാ സീറ്റിലും ജമഖണ്ഡി നിയമസഭാ സീറ്റിലും കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. രാമനഗര നിയമസഭാ സീറ്റില്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമിയാണ് ജെ.ഡി.എസിന്റെ സ്ഥാനാര്‍ഥി. ചന്നപ്പട്ടണത്തും രാമനഗരത്തിലും കുമാരസ്വാമി മത്‌സരിച്ച് വിജയിച്ചിരുന്നു.
രണ്ടു സീറ്റിലും വിജയിച്ചതിനാല്‍ രാമനഗരയില്‍ നിന്ന് രാജിവെക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നവംബര്‍ ആറിനാണ് വോട്ടെണ്ണല്‍.
"
https://www.facebook.com/Malayalivartha
























