ഞങ്ങൾക്ക് തരാം എന്ന് പറഞ്ഞ ജോലി എവിടെ മോദീ ? പാർലമെന്റിന്റെ മുന്നിൽ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് യുവാക്കളുടെ പ്രതിഷേധ മാർച്ച്

2014 -ൽ ബിജെപി സർക്കാർ അധികാരത്തിൽ വരുന്നതിനു പ്രധാനമന്ത്രി നരേന്ദ്രമോദി യുവാക്കള്‍ക്ക് വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങള്‍ എവിടെയെന്ന ചോദ്യവുമായി പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച്. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലാണ് ആയിരക്കണക്കിന് യുവാക്കളുടെ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
‘എനിക്കു വാഗ്ദാനം ചെയ്ത ജോലി എവിടെ മോദീ?’ എന്ന ചോദ്യമുയര്‍ത്തിക്കൊണ്ടാണ് മാര്‍ച്ച്. ‘മോദി വേണ്ട, മറ്റൊരു തട്ടിപ്പുവേണ്ട’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് യുവാക്കള്‍ പാർലമെന്റിനു മുന്നിൽ മാര്‍ച്ചുനടത്തുന്നത്.
ഓരോവര്‍ഷം തോറും രണ്ടുകോടി തൊഴിലവസരങ്ങള്‍ എന്നായിരുന്നു തെരഞ്ഞെടുപ്പിനു മുമ്പ് മോദി നല്‍കിയ വാഗ്ദാനം. എന്നാല്‍ ഇതിന്റെ പത്തുശതമാനം പോലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മോദി സര്‍ക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ നാലുവര്‍ഷത്തിനിടെ തൊഴിലില്ലായ്മ വൻതോതിൽ ഉയരുകയാണ്. പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍. ഔദ്യോഗിക കണക്കുപ്രകാരം ഇന്ത്യയിലെ ഇപ്പോഴത്തെ തൊഴിലില്ലായ്മ നിരക്ക് 7.1% ആണ്. ഉപജീവനമാര്‍ഗം കണ്ടെത്താനാവാതെ തൊഴിലവസരങ്ങള്‍ കാത്തുകിടക്കുന്ന 30ലക്ഷത്തിലേറെ പേര്‍ വലയുന്നു . ഈ സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ചു സംഘടിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha
























