അയോധ്യ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പ്രത്യേക നിയമം കൊണ്ടുവരാന്‍ സാധിക്കുമെന്ന് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ജെ.ചെലമേശ്വർ

അയോധ്യ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പ്രത്യേക നിയമം കൊണ്ടുവരാന്‍ സാധിക്കുമെന്ന് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ജെ.ചെലമേശ്വറിന്റെ പരാമര്‍ശം. രാമക്ഷേത്രനിര്‍മ്മാണം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുകയാണെങ്കിലും കേന്ദ്രസര്‍ക്കാറിന് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതില്‍ തടസ്സമില്ലെന്നാണ് ചെലമേശ്വര്‍ പറയുന്നത്. ക്ഷേത്ര നിര്‍മ്മാണത്തിനായി നിയമം കൊണ്ടുവന്നാല്‍ നമുക്കതിനെ എതിര്‍ക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് സംഘടിപ്പിച്ച ഓള്‍ ഇന്ത്യാ പ്രൊഫഷണല്‍ കോണ്‍ഗ്രസില്‍ സംസാരിക്കുമ്ബോഴായിരുന്നു ചെലമേശ്വറിന്റെ പ്രസ്താവന. 'സംഭവിച്ചാലും ഇല്ലെങ്കിലും നിയമപരമായി അത് സാധ്യമാണ്. കഴിഞ്ഞകാലങ്ങളില്‍ സുപ്രീംകോടതിയുടെ തീരുമാനത്തെ ഒഴിവാക്കാന്‍ നിയമസംവിധാനങ്ങള്‍ നടത്തിയതൊക്കെ ഓര്‍ത്തുകൊണ്ട് തന്നെയാണ് ഞാന്‍ ഇത് പറയുന്നത്. 'രാമക്ഷേത്ര നിര്‍മ്മാണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ചെലമേശ്വര്‍ പ്രതികരിച്ചു.
നേരത്തെ തന്നെ രാജ്യം ഇക്കാര്യം ശ്രദ്ധിക്കേണ്ടിയിരുന്നു. രാമക്ഷേത്ര നിര്‍മ്മാണത്തിനായി നിയമം കൊണ്ടുവന്നാല്‍ നമുക്കതിനെ എതിര്‍ക്കാനാവില്ലെന്നും ചെലമേശ്വര്‍ പറഞ്ഞു. കാവേരി നദീജല പ്രശ്നത്തില്‍ സുപ്രീംകോടതി നിര്‍ദ്ദേശത്തെ മറികടന്ന് കര്‍ണാടക നിയമസഭ നിയമനിര്‍മ്മാണം നടത്തിയത് ഉദാഹരിച്ചായിരുന്നു ചെലമേശ്വറിന്റെ പ്രസ്താവന.
https://www.facebook.com/Malayalivartha
























