പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തിന്‍മേലിരിക്കുന്ന തേളിനെപ്പോലെ ! ; വിവാദ പരാമർശത്തിൽ കുടുങ്ങി ശശി തരൂർ എം പി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ തേള്‍ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ അപകീര്‍ത്തി കേസ്. മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ഡല്‍ഹി ബി.ജെ.പി നേതാവ് രാജീവ് ബബ്ബാറാണ് തരൂരിനെതിരെ ഡല്‍ഹി കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്
പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തിന്‍മേലിരിക്കുന്ന തേളിനെപ്പോലെയാണെന്ന പരാമര്‍ശത്തിൽ തന്റെ മതവികാരം വ്രണപ്പെട്ടതായും ഭക്തരുടെ വിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നുണ്ട്.
''ഞാനൊരു ശിവഭക്തനാണ്. ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി ശിവഭക്തരുടെ വികാരം വ്രണപ്പെടുത്തുന്നതായിരുന്നു തരൂരിന്റെ പ്രസ്താവന. മതവികാരം മുറിവേല്‍പിക്കുന്നതിനായി മന:പൂര്‍വമാണ് അദ്ദേഹം ഇത് ചെയ്തത്.'' രാജീവ് ബബ്ബാര്‍ ആരോപിച്ചു.
കഴിഞ്ഞ ഞായറാഴ്ച ബംഗളൂരു സാഹിത്യോത്സവത്തില്‍ സംസാരിക്കവെയായിരുന്നു ശശി തരൂര്‍ മോദിക്കെതിരായ വിവാദ പരാമര്‍ശം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തിലിരിക്കുന്ന തേളിനെപ്പോലെയാണെന്ന് പേരുവെളിപ്പെടുത്താത്ത ആര്‍.എസ്.എസ് നേതാവ് തന്നെ പറഞ്ഞെന്നായിരുന്നു തരൂരിന്റെ പ്രസ്താവന.
അതേസമയം അഭിപ്രായ സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമാണ് തനിക്കെതിരെയുള്ള അപകീര്‍ത്തിക്കേസെന്ന് തരൂര്‍ വ്യക്തമാക്കി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകൾ പ്രകാരമാണ് കേസ് നല്‍കിയിരിക്കുന്നത്. കേസില്‍ നവംബര്‍ 16ന് വാദം കേള്‍ക്കും.
https://www.facebook.com/Malayalivartha
























