''പ്രയോഗിക്കാനറിയാത്ത വാളുമായി വെള്ളക്കുതിരപ്പുറത്തെത്തുന്ന ഹീറോയാണ് മോദി''; പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ വീണ്ടും പരിഹാസവുമായി ശശി തരൂര്‍ എം.പി

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ശശി തരൂര്‍ എം.പി വീണ്ടും രംഗത്തെത്തി. ''പ്രയോഗിക്കാനറിയാത്ത വാളുമായി വെള്ളക്കുതിരപ്പുറത്തെത്തുന്ന ഹീറോയാണ് മോദി'' എന്നാണ് പുതിയ പരാമര്‍ശം. മോദി നയിക്കുന്നത് ഒറ്റയാള്‍ സര്‍ക്കാരാണ് എല്ലാവരും അദ്ദേഹത്തിന്റെ താളത്തിനൊത്ത് തുള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. ഏത് ഫയലും പി.എം.ഓ യുടെ അനുവാദത്തോടെ മാത്രമേ അംഗീകരിക്കപ്പെടുന്നുള്ളു.
അടുത്ത പാര്‍ലമെന്ററി തിരെഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയാവില്ല പ്രധാനമന്ത്രി സ്ഥാര്‍ത്ഥി എന്ന് വ്യക്തമാക്കിയ തരൂര്‍. അടുത്ത തിരെഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ജനങ്ങള്‍ നിരാകരിക്കുമെന്നും അഭിപ്രായപ്പെട്ടു. നമുക്കുള്ളത് കീഴ്മേല്‍ മറിഞ്ഞ ഒരു ഭരണ സംവിധാനമാണ്. ഇന്ത്യയുടെ വിദേശ രാജ്യങ്ങളുമായുള്ള ബന്ധം തകര്‍ന്നിരിക്കുകയാണ്. അയോദ്ധ്യ രാമക്ഷേത്ര നിര്‍മ്മാണവും, പട്ടേല്‍ പ്രതിമയുമെല്ലാം ജനങ്ങളുടെ ശ്രദ്ദ തിരിച്ചു വിടുന്നതിനാണെന്നും തരൂര്‍ ആരോപിച്ചു. നിജസ്ഥിതി എന്തെന്നാല്‍ സാധാരണ ജനങ്ങള്‍ കഴിഞ്ഞ നാലര വര്‍ഷമായി മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ ബുദ്ധിമുട്ടിക്കുകയാണ്. ഇത് തന്നെ മോദി സര്‍ക്കാരിന്റെ അജണ്ട വ്യക്തമാകുന്നതാണ് അദ്ദേഹം ചൂണ്ടിക്കാട്ടി. സരയൂ നദീതീരത്ത് ശ്രീരാമ പ്രതിമയുടെ നിര്‍മ്മാണം ഉടനുണ്ടാകുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്നാണ് ശശി തരൂര്‍ എം.പി പ്രതികരിച്ചത്.
'ശിവലിംഗത്തിനു മുകളിലിരിക്കുന്ന തേളാണ് മോദിയെന്ന് ഒരു ആര്‍.എസ്.എസ് നേതാവ് പറഞ്ഞിരുന്നു. തേളായത് കൊണ്ട് കൈകളുപയോഗിച്ച് എടുത്ത് മാറ്റാന്‍ കഴിയില്ല. അതേസമയം ശിവലിംഗത്തിന് മുകളിലായതിനാല്‍ ചെരുപ്പ് കൊണ്ട് അടിക്കാനും പറ്റില്ല' എന്ന് തരൂര്‍ ബംഗലൂരിലെ സാഹിത്യമേളയില്‍ പ്രസംഗിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ഇതിനെതിരെ ബി.ജെ.പി ഡല്‍ഹി ഘടകത്തിന്റെ ഉപാധ്യക്ഷന്‍ കൊടുത്ത കേസില്‍ തരൂരിന്റെ പേരില്‍ കേസെടുത്തിരിക്കുകയാണ് ഡല്‍ഹി പൊലീസ്.
https://www.facebook.com/Malayalivartha
























