ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമാകുന്നു.... ദീപാവലിയോടനുബന്ധിച്ച് അന്തരീക്ഷം കൂടുതല്‍ മോശമാകാന്‍ ഇടയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്

ഡല്‍ഹിയിലെ വായുമലിനീകരണം രൂക്ഷമാകുന്നു. മലിനീകരണം നിലവില്‍ സുരക്ഷാ പരിധിയുടെ 20 മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. മലിനവായു ശ്വസിച്ച് ജനങ്ങള്‍ക്ക് ശ്വാസ സംബന്ധമായ പ്രശ്‌നങ്ങളും അനുഭവപ്പെടുന്നുണ്ട്. പുകമഞ്ഞുമൂലം കാഴ്ച തടസപ്പെട്ടതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കുറവാണ്. എന്നാല്‍ കാറ്റിന്റെ വേഗത കൂടിയതിനാല്‍ ഞായറാഴ്ചയിലേതിനേക്കാള്‍ വായു ഗുണനിലവാരം അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ട്. ദീപാവലിയോടനുബന്ധിച്ച് അന്തരീക്ഷം കൂടുതല്‍ മോശമാകാന്‍ ഇടയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിച്ചാല്‍ അത് അന്തരീക്ഷത്തെ കൂടുതല്‍ മോശമാക്കുമെന്നാണ് നിഗമനം. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ കൊയ്ത്തു കഴിഞ്ഞ വയലുകളില്‍ ചവറ് കത്തിക്കുന്നതും പടക്കം പൊട്ടിക്കുന്നതും മൂലമുണ്ടാകുന്ന പുകയും പൊടിപടലങ്ങളുമാണ് ഡല്‍ഹിയിലെത്തുന്നത്. വര്‍ഷങ്ങളായി ഇതിന് പരിഹാരം കാണാന്‍ സര്‍ക്കാറുകള്‍ക്കായിട്ടില്ല.
"
https://www.facebook.com/Malayalivartha
























