2017-18 സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് ഏറ്റവും അധികം പണം കൈപ്പറ്റിയ പാര്‍ട്ടി ബിജെപി ; റിപ്പോർട്ട് പുറത്ത്

കോര്‍പ്പറേറ്റുകളില്‍ നിന്ന് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും അധികം പണം കൈപ്പറ്റിയ പാര്‍ട്ടി ബിജെപി. വ്യവസായങ്ങളില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും സംഭാവന വാങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന പ്രമുഖ സ്ഥാപനമായ പ്രുഡന്റ് ഇലക്ടറല്‍ ട്രസ്റ്റ് ഈ കാലയളവില്‍ സമാഹരിച്ച തുകയുടെ സിംഹഭാഗവും നേടിയത് ബിജെപി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് പിരിച്ച 169 കോടിയില്‍ ണ് നിന്നും 144 കോടി രൂപയും ബിജെപിയ്ക്കാണ് നല്‍കിയത്.
ഈ വര്‍ഷത്തെ സംഭാവന റിപ്പോര്‍ട്ട് ട്രസ്റ്റ് പുറത്തിറക്കി.അതിലാണ് ഈ വിവരമുള്ളത്. രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡി എല്‍ എഫില്‍ നിന്നാണ് പ്രൂഡന്റ്ിന് ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് ലഭിച്ചത്. 52 കോടി. 33 കോടി സംഭാവന നല്‍കി ഭാരതി ഗ്രൂപ്പും തൊട്ടു പിന്നാലെയുണ്ട് . ഷറോഫ് ഗ്രൂപ്പ് 22 കോടിയും ഗുജറാത്തിലെ ടൊറന്റ് ഗ്രൂപ്പ് 20 കോടിയും നല്‍കിയിട്ടുണ്ട്. ഡി സി എം ശ്രീറാം-13,കാഡില ഗ്രൂപ്പ്-10,ഹാല്‍ഡിയ എനര്‍ജി -8 കോടി എന്നിങ്ങനെയാണ് 2017-18 വര്‍ഷം പ്രുഡന്റിന് നല്‍കിയത്. ഇതിൽ 144 കോടി ബി്‌ജെപിയ്ക്ക നല്‍കിയ ശേഷം ബാക്കിയുള്ളതില്‍ 10 കോടി കോണ്‍ഗ്രസിനും 5 കോടി ബിജു ജനതാ ദളിനും നല്‍കി.
മുമ്പ് അര ഡസന്‍ പാര്‍ട്ടികളെങ്കിലും പ്രുഡന്‍്‌റിന്റെ പേ റോളിലുണ്ട്. രാജ്യത്ത് കോര്‍പ്പറേറ്റ് ഫണ്ടുകള്‍ ശേഖരിച്ച് പാര്‍ട്ടികള്‍ക്ക് നല്‍കുന്ന നിരവധി ട്രസ്റ്റുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പാര്‍ട്ടികള്‍ക്ക് ഫണ്ട് ഉണ്ടാക്കുന്നതിനായി ഏര്‍പ്പെടുത്തിയ പുതിയ സംവിധാനമായ ഇലക്ടറല്‍ ബോണ്ടുകള്‍ വന്നതിന് ശേഷം ഇത്തരം ട്രസ്റ്റുകളുടെ പ്രസക്തി കുറഞ്ഞ് വരികയാണ്. 2017 ഏപ്രില്‍ മുതല്‍ മാര്‍ച്ച് 2018 വരെ 18 ഇന്‍സ്റ്റാള്‍മെന്റുകളായിട്ടാണ് 144 കോടി ബിജെപി അക്കൗണ്ടിലേക്ക് പോയിട്ടുള്ളത്.
https://www.facebook.com/Malayalivartha
























