മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി അന്തരിച്ചു

മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി മരണമടഞ്ഞു. രാജ്പൂരില്‍ നിന്നും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി ദേവി സിംഗ് പട്ടേല്‍ ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം.
ഈ മാസം 28ന് മധ്യപ്രദേശിലെ വോട്ടെടുപ്പ് നടക്കാനിരിക്കേയാണ് ബി.ജെ.പിക്ക് ഒരു സ്ഥാനാര്‍ത്ഥിയെ നഷ്ടമാകുന്നത്. സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ ഈ മാസം ഒമ്പത് വരെ സമയപരിധിയുള്ളതിനാല്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ട സാഹചര്യം വരില്ല. പാര്‍ട്ടിക്ക് എത്രയും വേഗം പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ടിവരും
"
https://www.facebook.com/Malayalivartha
























