ആപ്പീജെ ഹൗസ് ബഹുനില കെട്ടിടത്തില്‍ വന്‍ അഗ്നിബാധ

കൊൽക്കത്തയിൽ പാര്‍ക്ക് സ്ട്രീറ്റ് പ്രദേശത്തുള്ള ബഹുനില കെട്ടിടത്തില്‍ വന്‍ അഗ്നിബാധ. ആപ്പീജെ ഹൗസ് എന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. എട്ടു നിലകളുള്ള ഈ കെട്ടിടത്തില്‍ നിരവധി കമ്ബനികളുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്.
ഇപ്പോഴും തീ പടര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് വിവരം. കെട്ടിടത്തില്‍ നിന്ന് മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചെന്ന് അഗ്നിശമന സേനാ വിഭാഗം അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിന്‍റെ അഞ്ചാം നിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം. തീപിടിത്തത്തിന്‍റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha
























