അണുവായുധങ്ങളുടെ പേരില്‍ ബ്ലാക്ക്മെയിലിംഗ് നടത്തുന്നവര്‍ക്കുള്ള ഇന്ത്യുടെ മറുപടിയാണ് അരിഹന്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആണവ പോര്‍മുനയുള്ള ബാലിസ്റ്റിക്ക് മിസൈല്‍ വഹിക്കാവുന്ന മുങ്ങിക്കപ്പല്‍ ഐ.എന്‍.എസ് അരിഹന്ത് ഇനി ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗം . ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ആദ്യ മുങ്ങിക്കപ്പല്‍ അരിഹന്ത് നിരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കര, സമുദ്രം, ആകാശമാര്‍ഗം ആണവ മിസൈല്‍ വിക്ഷേപിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിലും ഇതോടെ ഇന്ത്യ ഇടം നേടി. യു.എസ്, റഷ്യ, ഫ്രാന്‍സ്, ചൈന, ബ്രിട്ടന്‍ എന്നിവയാണ് പട്ടികയിലെ മറ്റുരാജ്യങ്ങള്‍.
അണുവായുധങ്ങളുടെ പേരില്‍ ബ്ലാക്ക്മെയിലിംഗ് നടത്തുന്നവര്‍ക്കുള്ള ഇന്ത്യുടെ മറുപടിയാണ് അരിഹന്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ചരിത്രം എന്നും ഓര്‍മ്മിക്കുന്ന സംഭവമാണിതെന്നും മോദി പറഞ്ഞു. അരിഹന്തിന് പിന്നില്‍ പ്രവര്‍ത്തവച്ചവരെ അഭിനന്ദിക്കാനും മോദി മറന്നില്ല. അന്താരാഷ്ട്രതലത്തില്‍ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ ആണവപദ്ധതികളെ വിലയിരുത്തേണ്ടത്. ഇന്ത്യന്‍ ജനതയ്ക്ക് ശത്രുരാജ്യങ്ങളുടെ ഭീഷണികളില്‍ നിന്ന് അരിഹന്ത് സംരക്ഷണം ഉറപ്പാക്കുമെന്നും മോദി ട്വീറ്റില്‍ കുറിച്ചു.
പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍, ആഭ്യന്തര മന്ത്രി രാജ്നാഥ്സിംഗ് എന്നിവരും ഇന്ത്യന്‍ നേവിക്ക് അഭിനന്ദനം അറിയിച്ചു. ന്യൂക്ലിയര്‍ കമാന്‍ഡ് അതോറിട്ടിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു അരിഹന്തിന്റെ നിര്‍മ്മാണം, മുപ്പതുവര്‍ഷം കൊണ്ടാണ് 6000 ടണ്‍ ഭാരമുള്ള ഈ മുങ്ങിക്കപ്പല്‍ വികസിപ്പിച്ചെടുത്തത്.
https://www.facebook.com/Malayalivartha
























