പത്തും പതിനാലും വയസ്സുള്ള പെൺകുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ; അമ്മയുടെ പരാതിയിൽ പിടിയിലായത് സ്വന്തം പിതാവ്

പശ്ചിമ ബംഗാളിൽ പിതാവ് തന്റെ രണ്ടു പെണ്മക്കളെ കുത്തിക്കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ. പുർബ മെദിനിപ്പൂർ ജില്ലയിലെ പത്തും പതിനാലും വയസ്സുള്ള സീമ, പൂജ എന്നീ പെൺകുട്ടികളെയാണ് പിതാവ് വീടിനകത്ത് വച്ച് കൊലപ്പെടുത്തിയത്.
കുട്ടികളുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ഒളിവിലായിരുന്ന പിതാവ് ബിപ്ലബ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൊട്ടടുത്തുള്ള മാർക്കറ്റിൽ സാധനങ്ങൾ വാങ്ങി തിരിച്ച് വീട്ടിലെത്തിയ അമ്മ കുട്ടികള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയുടെയും, സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തില്‍ പൊലീസ് ബിപ്ലബ് കുമാറിനെ പിടികൂടുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha
























