വെറും 399 രൂപയ്ക്ക് നിങ്ങള്‍ക്ക് വിമാനയാത്ര നടത്താം... കലക്കൻ ഓഫറുമായി എയര്‍ ഏഷ്യ; എയര്‍ ഏഷ്യയുടെ വെബ്സൈറ്റ് വഴിയോ എയര്‍ഏഷ്യയുടെ മൊബൈല്‍ ആപ്പ് വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം

വെറും 399 രൂപയ്ക്ക് നിങ്ങള്‍ക്ക് വിമാനയാത്ര നടത്താം. കലക്കൻ ഓഫറുമായി എത്തിയിരിക്കുകയാണ് എയര്‍ ഏഷ്യ. ആഭ്യന്തര, രാജ്യാന്തര വിമാന ടിക്കറ്റുകള്‍ക്കാണ് എയര്‍ ഏഷ്യയുടെ പ്രത്യേക ഓഫര്‍. ഒരു വശത്തേക്കുള്ള ആഭ്യന്തര ടിക്കറ്റുകള്‍ക്ക് 399 രൂപയും രാജ്യാന്തര ടിക്കറ്റുകള്‍ക്ക് 1,999 രൂപയുമാണ് ഓഫര്‍ പ്രകാരമുള്ളത്. എയര്‍ ഏഷ്യയുടെ ഓഫര്‍ പ്രകാരം ബംഗളൂരു, ന്യൂഡല്‍ഹി, കൊല്‍ക്കത്ത, കൊച്ചി, ഗോവ, ജയ്പൂര്‍, പുണെ, ഗുവാഹത്തി, ഇംഫാല്‍, വിശാഖപട്ടണം, ഹൈദരാബാദ്, ശ്രീനഗര്‍, ബാഗ്ദോര, റാഞ്ചി, ഭുവനേശ്വര്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളിലേക്കുളള ആഭ്യന്തര ടിക്കറ്റുകള്‍ക്കും കോലാലംപൂര്‍, ബാങ്കോങ്, ക്രാബി, സിഡ്നി, ഓക്ലാന്റ്, മെല്‍ബണ്‍, സിംഗപ്പൂര്‍, ബാലി ഉള്‍പ്പെടെയുളള രാജ്യാന്തര ടിക്കറ്റുകള്‍ക്കുമാണ് ഓഫര്‍. എയര്‍ ഏഷ്യയുടെ ഗ്രൂപ്പുകളായ എയര്‍ഏഷ്യ ഇന്ത്യ, എയര്‍ഏഷ്യ ബെര്‍ഹാഡ്, തായ് എയര്‍ഏഷ്യ, എയര്‍ഏഷ്യ എക്സ് എന്നിവയ്ക്കും ഈ ഓഫര്‍ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
airasia.com എന്ന വെബ്സൈറ്റ് വഴിയോ എയര്‍ഏഷ്യയുടെ മൊബൈല്‍ ആപ്പ് വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. 2019 മെയ് മുതല്‍ 2020 ഫെബ്രുവരി വരെയാണ് ഈ ഓഫറുളളത്. 120 സ്ഥലങ്ങളിലേക്കുളള വണ്‍വേ ടിക്കറ്റിനാണ് ഓഫര്‍ ലഭിക്കുക. 2019 മെയ് 6 മുതല്‍ 2020 ഫെബ്രുവരി 4 വരെയുള്ള ടിക്കറ്റുകള്‍ക്കാണ് എയര്‍ ഏഷ്യ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ നവംബര്‍ 18 വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരമുള്ളതെന്ന് എയര്‍ ഏഷ്യ വ്യക്തമാക്കി.
https://www.facebook.com/Malayalivartha