Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വന്ധ്യകരണ ദുരന്തം, മരുന്നില്‍ വിഷം കലര്‍ന്നുവെന്ന് സൂചന

15 NOVEMBER 2014 11:26 AM IST
മലയാളി വാര്‍ത്ത.

ഛത്തീസ്ഗഢില്‍ വന്ധ്യംകരണ ശസ്ത്രക്രിയയെത്തുടര്‍ന്ന് 13 സ്ത്രീകള്‍ മരിച്ച സംഭവത്തിന് പിന്നില്‍ മരുന്നില്‍ കലര്‍ന്ന വിഷാംശമാകാമെന്ന സംശയം ബലപ്പെടുന്നു. മരുന്നില്‍ സിങ്ക് ഫോസ്‌ഫൈഡ് കലര്‍ന്നിട്ടുണ്ടാകാം എന്നത് സംബന്ധിച്ച സൂചന ലഭിച്ചതായി ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എലിവിഷം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് സിങ്ക് ഫോസ്‌ഫൈഡ്.
വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരായ സ്ത്രീകള്‍ക്ക് സിപ്രോസിന്‍ 500 എന്ന ഗുളിക നല്‍കിയിരുന്നു. മഹാവീര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന മരുന്നുകമ്പനി നിര്‍മ്മിച്ച ഗുളികകളാണ് നല്‍കിയത്. കമ്പനിയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ മരുന്ന് നിര്‍മ്മിക്കുന്ന സ്ഥലത്ത് സിങ്ക് ഫോസ്‌ഫൈഡ് കണ്ടെത്തിയിരുന്നു. ഗുളികകളുടെ ശാസ്ത്രീയ പരിശോധനാഫലം കാത്തിരിക്കുകയാണ് അധികൃതര്‍. മഹാവീര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മ്മിക്കുന്ന എല്ലാ മരുന്നുകളും സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം ശസ്ത്രക്രിയ നടത്തിയ ഡോക്റ്ററെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 50,000 ശസ്ത്രക്രിയകള്‍ നടത്തി റെക്കോര്‍ഡിട്ടിട്ടുള്ള ഡോക്റ്റര്‍ അറസ്റ്റിലായപ്പോള്‍ തന്നെ തന്റെ തെറ്റല്ല മരുന്നുകളുടെ കാലപ്പഴക്കമാകാം ദുരന്തത്തിനിടയാക്കിയത് എന്ന് പറഞ്ഞിരുന്നു. അഞ്ചു മണിക്കൂറിനിടെ 83 ശസ്ത്രക്രിയകളാണ് അന്ന് ഡോക്റ്റര്‍ നടത്തിയത്. 14 സ്ത്രീകള്‍ മരിച്ചതുകൂടാതെ ഗുരുതരാവസ്ഥയിലായ 18 സ്ത്രീകളെ ഛത്തീസ്ഗഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും മറ്റുള്ളവരെ ബിലാസ്പുരിലെ മറ്റു ആരോഗ്യ കേന്ദ്രങ്ങളിലുമാണു പ്രവേശിപ്പിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (4 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (4 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (5 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (8 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (8 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (8 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (8 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (8 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (8 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (8 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (10 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (10 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (10 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (10 hours ago)

Malayali Vartha Recommends