ഇന്ദിരാഗാന്ധി വ്യത്യസ്തരായ ഒരാളാണ്, നോട്ട് നിരോധനം പോലെയുള്ള തുഗ്ളക് പരിഷ്കാരങ്ങള്‍ ഇന്ദിരാഗാന്ധി നടപ്പിലാക്കിയിട്ടില്ല ;ഇന്ദിരാഗാന്ധിയേയും നരേന്ദ്ര മോദിയേയും താരതമ്യം ചെയ്യരുതെന്ന് ജയറാം രമേശ്
ഇന്ദിരാഗാന്ധിയേയും നരേന്ദ്ര മോദിയേയും താരതമ്യം ചെയ്യരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്.ഇന്ദിരാഗാന്ധി വ്യത്യസ്തരായ ഒരാളാണ്, നോട്ട് നിരോധനം പോലെയുള്ള തുഗ്ളക് പരിഷ്കാരങ്ങള്‍ ഇന്ദിരാഗാന്ധി നടപ്പിലാക്കിയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം രാജ്യത്തെ പരിസ്ഥിതി സംരക്ഷണ നിയമത്തെയും പരിസ്ഥിതി മന്ത്രാലയത്തെയും ദുര്‍ബലപ്പെടുത്തി. ന്യൂഡല്‍ഹിയില്‍ മന്മോഹന് സിങ്ങിനും സോണിയ ഗാന്ധിക്കുമൊപ്പം ഇന്ദിര ഗാന്ധിയെക്തുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയറാം രമേശിന്റെ 'ഇന്ദിരാ ഗാന്ധി - എ ലെെഫ് ഒഫ് നേച്ചര്‍' എന്ന പുസ്തകത്തിന്റെ ഹിന്ദി പരിഭാഷ സോണിയ ഗാന്ധി പ്രകാശനം ചെയ്തു.ഇതിന്റെ ഇംഗ്ളിഷ് പതിപ്പ് നേരത്തെതന്നെ പുറത്തിയിറക്കിയിരുന്നു.
https://www.facebook.com/Malayalivartha