ഈ ക്രൂരതയെ മൃഗീയം എന്നു വിശേഷിപ്പിച്ചാല്‍ മൃഗങ്ങളെ അപമാനിക്കലാവും! നാലുപേര്‍ ചേര്‍ന്ന് ഒരു തെരുവ് നായയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി!
മുംബൈയില്‍ ഒരു തെരുവ് നായ മനുഷ്യന്റെ ക്രൂരപീഡനത്തിന് ഇരയായി. മൃഗീയം എന്ന പദം ഒരുപക്ഷെ ഈ സംഭവത്തെ വിശദീകരിക്കാന്‍ ചേരില്ലെന്നാണ് വാര്‍ത്തയറിഞ്ഞവര്‍ പറയുന്നത്. നാലുപേര്‍ ചേര്‍ന്നാണ് മുംബൈയിലെ മാല്‍വാനിയില്‍ ഒരു തെരുവ് നായയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
സമീപവാസിയായ ഒരു ഓട്ടോഡ്രൈവര്‍ ദൃക്സാക്ഷിയായതോടെയാണ് ഈ ക്രൂരത പുറംലോകം അറിയുന്നത്. പീഡനത്തിന് ഇരയായി ജനനേന്ദ്രിയത്തില്‍ പരുക്കേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നായയെ ആദ്യം കണ്ടത് തെരുവ് നായകള്‍ക്ക് സ്ഥിരമായി ഭക്ഷണം നല്‍കാനെത്തുന്ന ഫെര്‍ണാണ്ടസ് എന്ന യുവതിയാണ്. ഇവര്‍ സമീപവാസികളെ വിളിച്ച് കൂട്ടിയതോടെയാണ് ഓട്ടോഡ്രൈവര്‍ താന്‍ നേരിട്ട് കണ്ടതാണ് ആ കാഴ്ച എന്ന് വിവരിച്ചു പറഞ്ഞത്.
ഓട്ടം കഴിഞ്ഞ് തിരികെ എത്തുമ്പോഴാണ് ലഹരിക്ക് അടിമകളായി നാല് യുവാക്കള്‍ മൃഗീയമായി നായയെ പീഡിപ്പിക്കുന്നത് താന്‍ കണ്ടതെന്ന് ദൃക്സാക്ഷി പറഞ്ഞു. തന്നെ കണ്ടപ്പോള്‍ അവര്‍ നായയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ഇയാള്‍ വ്യക്തമാക്കി. നായയെ സമീപവാസികള്‍ മൃഗാശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha