പെണ്‍കുട്ടിയെ നോക്കി കണ്ണിറുക്കിയതിന് മൂന്ന് വര്‍ഷം തടവും 500 രൂപ പിഴയും ശിക്ഷ
ഒരു കണ്ണിറുക്കലിന് മൂന്ന് വര്‍ഷം തടവും 500 രൂപ പിഴയും ശിക്ഷ കിട്ടി. മഹാരാഷ്ട്രയിലെ മറാത്വാഡയിലാണ് സംഭവം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നോക്കി കണ്ണിറുക്കിയതിന് പുരുഷോത്തം വീര്‍ എന്ന ഇരുപത്തിനാലുകാരനാണ് ശിക്ഷ വിധിച്ചത്. കണ്ണിറുക്കുകയും തുറിച്ച് നോക്കുകയും ചെയ്തു.
2017 ഏപ്രിലിലാണ് സംഭവം നടന്നത്. റെയ്മോഹ തെരുവിലൂടെ നടന്ന് വരികയായിരുന്ന പതിനാറ് വയസുള്ള കുട്ടിയെ നോക്കി പുരുഷോത്തം കണ്ണിറുക്കുകയും തുറിച്ച് നോക്കുകയും ചെയ്തു. ഇതോടെ പട്ടോട പൊലീസ് സ്റ്റേഷനിലെത്തി കുട്ടി പരാതി നല്‍കുകയായിരുന്നു.
പോസ്കോ നിയമപ്രകാരം പൊലീസ് കേസെടുക്കുകയും ചെയ്തു. ഒന്നര വര്‍ഷം മുമ്പ് ആരംഭിച്ച വിചാരണയ്ക്കൊടുവിലാണ് കോടതി ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.
ഏഴ് സാക്ഷികളാണ് യുവാവിനെതിരെ കോടതിയില്‍ മൊഴി നല്‍കിയത്. നേരത്തെ, 14 സെക്കന്‍ഡില്‍ കൂടുതല്‍ ഒരു പെണ്‍കുട്ടിയെ തുറിച്ച് നോക്കിയാല്‍ അത് കുറ്റകരമാണെന്നും കേസ് ഫയല്‍ ചെയ്യാമെന്നും കേരള എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞത് രാജ്യത്ത് ഏറെ ചര്‍ച്ചയായിരുന്നു.
https://www.facebook.com/Malayalivartha