1984 ലെ സിഖ് വിരുദ്ധ കലാപത്തിനിടെ രണ്ട് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിഷ
സിഖ് വിരുദ്ധ കലാപത്തിനിടെ രണ്ട് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിഷ. ഹര്‍ദേവ് സിംഗ്, അവ്താര്‍ സിംഗ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ യശ്പാല്‍ സിംഗിനെ (55)ആണ് വധശിക്ഷയ്ക്ക് വിധിച്ചത്. ഇതേ കേസിലെ രണ്ടാം പ്രതിയായ നരേഷ് സെഹ്റാവത്തിനെ (68) ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
1984 നവംബര്‍ ഒന്നിന് ഡല്‍ഹിയിലെ മഹിപാല്‍പൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കലാപകേസില്‍ വധശിക്ഷ വിധിക്കുന്നത് ഇതാദ്യമായാണ്. ഇന്ദിരാഗാന്ധി വധത്തെ തുടര്‍ന്നാണ് സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടത്. പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്ത എട്ട് കേസുകളില്‍ ഒരു കേസിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. സിഖ് കൂട്ടക്കുരുതിയില്‍ 3000ത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയില്‍ മാത്രം 2733 പേര് വധിക്കപ്പെട്ടു.
https://www.facebook.com/Malayalivartha