വെടിയുണ്ടകളുമായി ഇറ്റാലിയന്‍ ബിസിനസുകാരന് ഷംഷാബാദ് എയര്‍പോര്‍ട്ടില്‍ അറസ്റ്റില്‍
വെടിയുണ്ടകളുമായി ഇറ്റാലിയന്‍ ബിസിനസുകാരന് ഷംഷാബാദ് എയര്‍പോര്‍ട്ടില്‍ അറസ്റ്റിലായി. നിക്കോള്‍ സഗെര്മാനോ എന്ന ഇയാളില്‍ നിന്നും 25 വെടിയുണ്ടകള്‍ കണ്ടെടുത്തു. ഇതില്‍ മൂന്ന് ബുള്ളറ്റുകള്‍ ഉപയോഗിക്കപ്പെട്ടവയാണ്. ഹൈദരാബാദില്‍ നിന്നും ദുബായിലേക്കുള്ള യാത്രയിലായിരുന്നു ഇയാള്‍.&
പ്രതി സ്പോര്‍ട്സ് മാര്‍ക്കറ്റിങ് ബിസിനസുകാരനാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിജയവാഡയില്‍ ഫോര്‍മുല 1 പവര്‍ബോട്ട് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് റേസിങ്ങില്‍ പങ്കെടുക്കാന്‍ നവംബര്‍ 13 നാണ് ഇയാള്‍ തെലങ്കാനയിലെത്തിയത്.
"
https://www.facebook.com/Malayalivartha