തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഭിന്നലിംഗക്കാരും... തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി ഭിന്നലിംഗക്കാര്‍ മത്സരിക്കുന്നു

തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഭിന്നലിംഗക്കാരും. തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി ഭിന്നലിംഗക്കാര്‍ മത്സരിക്കുന്നു. മൂപ്പതുകാരിയായ ചന്ദ്രമുഖിയാണ് നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചത്. ഹൈദരാബാദിലെ ഗോഷ്മഹല്‍ മണ്ഡലത്തില്‍നിന്നുമാണ് ചന്ദ്രമുഖി ജനവിധി തേടുന്നത്. ബിജെപി എംഎല്‍എ രാജാ സിംഗാണ് ചന്ദ്രമുഖിയുടെ മുഖ്യ എതിരാളി.
രാഷ്ട്രീയ നയത്തില്‍ മാറ്റം വരുത്തുകയാണ് തന്റെ രാഷ്ട്രീയ പ്രവേശനമെന്ന് ചന്ദ്രമുഖി പറഞ്ഞു. സമൂഹത്തിന് ദോഷകരമായി താന്‍ യാതൊന്നും ചെയ്യുകയില്ല. ഭിന്നലിംഗക്കാരുടെ അവകാശത്തിനായി പോരാടുമെന്നും ചന്ദ്രമുഖി പറഞ്ഞു.
"
https://www.facebook.com/Malayalivartha























