സബ്‌സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന് 1000 രൂപ കടന്നു, കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം സിലിണ്ടറിന്മേല്‍ 300 രൂപയുടെ വര്‍ദ്ധനവ്

സബ്‌സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന് രാജ്യത്തിലെ പലസ്ഥങ്ങളിലും 1,000 രൂപ കടന്നു. ബിഹാറിലെ പട്‌നയില്‍ 14.2 കിലോതൂക്കം വരുന്ന ഗാര്‍ഹിക സിലിണ്ടറിന് സബ്‌സിഡിയില്ലാതെ 1,039 രൂപയാണ് വില. ഛത്തീസ്ഗഢിലെ റായ്പുരില്‍ 1,017ഉം പശ്ചിമ ബംഗാളിലെ ഡാര്‍ജീലിങ്ങില്‍ 1,111ഉം നല്‍കണം. മിസോറമിലെ ഐസോളില്‍ 1081, ജമ്മുവില്‍ 1003, കര്‍ണാടകയിലെ ബിദറില്‍ 1,015 എന്നിങ്ങനെയാണ് വില. രാജ്യത്തെ പ്രധാന നഗരങ്ങളായ ഡല്‍ഹിയില്‍ 942 രൂപയും ചെന്നെയില്‍ 971ഉം കൊല്‍ക്കത്തയില്‍ 969ഉം ബംഗളൂരുവില്‍ 941ഉം എത്തിയിട്ടുണ്ട്.കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം സിലിണ്ടറിന്മേല്‍ 300 രൂപയാണ് വര്‍ധിച്ചത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ 2014 നു ശേഷം ഇരട്ടിയിലധികമാണ് പാചകവാതകത്തിന്റെ വില വര്‍ധിച്ചത്.
"
https://www.facebook.com/Malayalivartha























