ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തന്നെ മതി ! ; ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളി

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനു (ഇവിഎം) പകരമായി ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളി.
എല്ലാ സംവിധാനങ്ങളും ഉപകരണങ്ങളും മികച്ച രീതിയിൽ ഉപയോഗിക്കാനും ഉപയോഗിക്കാതിരിക്കാനും പറ്റും. ഇക്കാര്യത്തിൽ എപ്പോഴും സംശയം ഉണ്ടാകുമെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിക്കൊണ്ട് നിരീക്ഷിച്ചു.
ന്യായ് ഭൂമി എന്ന സന്നദ്ധ സംഘടനയാണ് തെരഞ്ഞെടുപ്പില്‍ ഇവിഎം ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇതിനാല്‍ ബാലറ്റ് പേപ്പര്‍ സംവിധാനം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നത്.
https://www.facebook.com/Malayalivartha























