ജമ്മുകാശ്മീരില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. അനന്ത്‌നാഗിലെ ബിജ്‌ഭേരയിലെ സെഖിപോര മേഖലയിലാണ് ഏറ്റുമുട്ടല്‍ തുടരുന്നത്. ഇന്ത്യന്‍ സൈന്യത്തിലെ രാഷ്ട്രീയ റൈഫിള്‍സ് മൂന്നും കശ്മീര്‍ പൊലീസും സംയുക്തമായാണ് ഓപറേഷന്‍ നടത്തുന്നത്. മൂന്നോളം തീവ്രവാദികള്‍ മേഖലയില്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും മാസങ്ങളിലായി നിരവധി നുഴഞ്ഞു കയറ്റങ്ങള്‍ക്കാണ് കശ്മീര്‍ താഴ് വരയില്‍ നടന്നിട്ടുള്ളത്.
വ്യാഴാഴ്ച കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ തീവ്രവാദികളും അതിര്‍ത്തി രക്ഷാസേനയും തമ്മിലുണ്ടായ വെടിവെപ്പില്‍ സിവിലിയന് പരിക്കേറ്റിരുന്നു. ഖുദ് വാനിയിലെ സൈനിക ക്യാമ്പിനും നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നു. ഷോപ്പിയാന്‍ ജില്ലയിലെ നാദിഗാം ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ നാലു തീവ്രവാദികളെ ഇന്ത്യന്‍ സേന വധിച്ചിരുന്നു.
"
https://www.facebook.com/Malayalivartha























