തൊട്ടാല്‍ പൊള്ളിയ ഉള്ളിവില തകര്‍ന്നടിഞ്ഞു... പക്ഷെ കേരളത്തില്‍ ഉള്ളി വിലയ്ക്ക് മാറ്റമില്ല

ഉള്ളി കണ്ടാല്‍ കരയുന്ന അവസ്ഥയാണ് കര്‍ഷകര്‍. തൊട്ടാല്‍ പൊള്ളിയിരുന്ന ഉള്ളിവില ചരിത്രത്തിലില്ലാത്ത വിധം കൂപ്പുകുത്തുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉള്ളി ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കര്‍ണാടകയിലെ അവസ്ഥ വളരെ ദയനീയമാണ്. മൊത്ത കച്ചവട വിപണിയില്‍ ഒരു കിലോ ഉള്ളിക്ക് ലഭിക്കുന്നത് ഒരു രൂപ മാത്രമാണ്.
കഴിഞ്ഞ ആഴ്ചവരെ നൂറ് കിലോയ്ക്ക് 500 രൂപയുണ്ടായിരുന്നതാണ്. എന്നാല്‍ പിന്നീട് 200 ആയി വില നിലംപതിക്കുകയായിരുന്നു. ഇപ്പോള്‍ നൂറ് കിലോയ്ക്ക് നൂറ് രൂപ മാത്രമാണ് ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.
ഇത്തവണ നല്ല വിളവ് ലഭിച്ചതും കൂടുതല്‍ അളവില്‍ ഉള്ളി വിപണിയിലെത്താന്‍ കാരണമായി. ഉല്‍പ്പാദന ചിലവ് പോയിട്ട് മാര്‍ക്കറ്റിലെത്തിക്കാനുള്ള വാഹന ചിലവ് പോലും തിരിച്ചുകിട്ടുന്നില്ലെന്നാണ് കര്‍ഷകര്‍ ഇപ്പോള്‍ പറയുന്നത്.
ഉള്ളി കൃഷി നടത്തുന്നവരെയാകെ പ്രതിസന്ധിയിലാക്കുന്നതാണ് വിലയിടിവ്. നേരത്തെ തക്കാളിക്കും ഇത്തരത്തില്‍ വലിയ തോതില്‍ വിലയിടിവ് ഉണ്ടായിട്ടുണ്ട്. അന്ന് റോഡില്‍ തക്കാളി ഉപേക്ഷിച്ചാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. കാര്യങ്ങള്‍ ഇങ്ങനെയാണ് നീങ്ങുന്നതെങ്കില്‍ ഉള്ളിയുടെ കാര്യത്തിലും അത്തരം പ്രതിഷേധമങ്ങളുണ്ടായേക്കും.
https://www.facebook.com/Malayalivartha























