ഫാറൂഖാബാദിലെ ഗുരുദ്വാര സച്ച സൗധയില്‍ പ്രാര്‍ഥന നടത്താനെത്തിയ ഇന്ത്യന്‍ ഹൈകമീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് വിലക്ക്

ഫാറൂഖാബാദിലെ ഗുരുദ്വാര സച്ച സൗധയില്‍ പ്രാര്‍ഥന നടത്താനെത്തിയ ഇന്ത്യന്‍ ഹൈകമീഷന്‍ ഉദ്യോഗസ്ഥരെ പാകിസ്താന്‍ തടഞ്ഞു. സിഖ് സമുദായം ഗുരു നാനാകിന്റെ 550ാംം ജന്‍മ വാര്‍ഷികം ആഘോഷിക്കുന്നതിനിടെയാണ് പാക് അധികൃതരുടെ നടപടി. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ സിഖുകാരുടെ വേഷത്തിലെത്തിയ പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു.
പുണ്യഭൂമിയില്‍ വെച്ച് അവരെ അപമാനിച്ചതായും ആരോപണമുണ്ട്. ഇന്ത്യയിലും ലോകത്തിന്റെ വിവിധയിടങ്ങളിലും ഗുരുദ്വാരകളുണ്ട്. എവിടെയും ഒരു നിയന്ത്രണവുമില്ലെന്ന് സിഖുകാരനായ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി പറയുന്നു. ആദ്യമായാണ് ഗുരുദ്വാരയില്‍ വെച്ച് തടയപ്പെടുന്നത്. ഇത് ഗുരുദ്വാരയുടെ പവിത്രത നിശിപ്പിക്കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ തീര്‍ഥാടകരായി ഗുരുദ്വാര സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം പോലും അംഗീകരിച്ചില്ലെന്നും മറെറാരു ദിവസം വരാനാണ് ആവശ്യപ്പെട്ടതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha























