ഡല്‍ഹിയിലെ സിഗ്‌നേച്ചര്‍ പാലത്തില്‍ സാഹസിക പ്രകടനത്തിടെ ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

ഡല്‍ഹിയിലെ സിഗ്‌നേച്ചര്‍ പാലത്തില്‍ സാഹസിക പ്രകടനത്തിടെ ഉണ്ടായ അപകടത്തില്‍ രണ്ട് ബൈക്ക് യാത്രിക്കര്‍ക്ക് ദാരുണാന്ത്യം. പാലത്തിന്റെ ഡിവൈഡറില്‍ ഇടിച്ചതാണ് അപകട കാരണമായത്. രാവിലെ 8.50നാണ് അപകടം നടന്നതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
യമുന നദിക്ക് കുറകെ നിര്‍മിച്ച സിഗ്‌നേച്ചര്‍ പാലം നവംബര്‍ നാലിനാണ് വാഹനങ്ങള്‍ക്കായി തുറന്നു കൊടുത്ത്. ഡല്‍ഹിയുടെ വടക്ക്കിഴക്കന്‍ ഭാഗങ്ങളെയും വടക്കന്‍ ഭാഗങ്ങളെയും തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. സമയലാഭവും ഗതാഗത തിരക്കും കുറക്കാനാണ് ഈ പാലം കൊണ്ട് ലക്ഷ്യമിടുന്നത്. പാലം തുറന്നത് മുതല്‍ അനധികൃത പാര്‍ക്കിങ്ങും വണ്‍വേ കുറ്റകൃത്യവും അടക്കം നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്.
2214 അടി നീളമുള്ള അസിമെട്രിക്കല്‍ ബ്രിഡ്ജ് ഉരുക്ക് കേബിളുകള്‍ ഉപയോഗിച്ചാണ് ബലപ്പെടുത്തിയിട്ടുള്ളത്.
"
https://www.facebook.com/Malayalivartha























