കാറിനുള്ളില്‍ കുട്ടിയെ പൂട്ടി മാതാപിതാക്കൾ ഷോപ്പിംഗിന് പോയി... ഒടുക്കം സംഭവിച്ചത് മറ്റൊന്ന്

കുട്ടിയെ കാറില്‍ ഒറ്റയ്ക്കായി മാതാപിതാക്കള്‍ മാര്‍ക്കറ്റില്‍ ഷോപ്പിംഗിന് പോകുകയായിരുന്നു. മീറത്തിലെ സെന്‍ട്രല്‍ മാര്‍ക്കറ്റിലാണ് കുട്ടിയെ കാറിനുള്ളില്‍ പൂട്ടിയിട്ടത് കണ്ട് നാട്ടുകാര്‍ സംഘർഷമുണ്ടാക്കിയത് . പെണ്‍കുഞ്ഞ് കാറിനുള്ളില്‍ കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ പ്രദേശവാസികളും, മാര്‍ക്കറ്റില്‍ എത്തിയവരും സഹായത്തിനായി രംഗത്തിറങ്ങി.
കാറിന്റെ ചില്ല് തകര്‍ത്താണ് ഇവര്‍ കുട്ടിയെ പുറത്തെടുത്തത്. പ്രദേശവാസികള്‍ രക്ഷിതാക്കളെ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ചില്ല് തകര്‍ത്തതെന്ന് പോലീസ് വ്യക്തമാക്കി. വാഹനത്തിന്റെ എയര്‍കണ്ടീഷന്‍ സംവിധാനം പ്രവര്‍ത്തിച്ചിരുന്നോയെന്ന് വ്യക്തമല്ല. ഇതിനിടെ വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങിയെത്തിയ രക്ഷിതാക്കളെ പോലീസ് താക്കീത് ചെയ്താണ് വിട്ടയച്ചത്.
https://www.facebook.com/Malayalivartha























