ഹോസ്റ്റലിലെ ലിഫ്റ്റിനുള്ളില്‍ വച്ച് പെണ്‍കുട്ടിക്ക് നേരെ ലൈംഗികാധിക്ഷേപം; വസ്ത്രമാണ് പ്രശ്‌നമെന്ന് പറഞ്ഞ് പരാതിയില്‍ നടപടി എടുക്കാതെ അധികൃതര്‍

തമിഴ്‌നാട്ടിലെ കട്ടന്‍ഗുളത്തൂര്‍ എസ്ആര്‍എം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ വിദ്യാര്‍ഥികള്‍ രാത്രി പ്രതിഷേധത്തിനിറങ്ങി. കോളജ് വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ ഹോസ്റ്റല്‍ ജീവനക്കാരനായ യുവാവിനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പആതിഷേധ സമരം.
കോളജ് ക്യാംപസിനുള്ളിലെ ഹോസ്റ്റലില്‍ താമസിക്കുന്ന ബിരുദ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. ഹോസ്റ്റലിലെ റൂമിലേക്ക് പോകുന്നതിനായി ലിഫ്റ്റില്‍ കയറിയപ്പോഴായിരുന്നു സംഭവം.
ലിഫ്റ്റിലുണ്ടായിരുന്ന ജീവനക്കാരന്‍ പെണ്‍കുട്ടിയെ നോക്കി സ്വയംഭോഗം ചെയ്‌തെന്നാണ് പരാതി. ലിഫ്റ്റ് നിര്‍ത്തി പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ തടഞ്ഞെന്നും പെണ്‍കുട്ടി പറയുന്നു. പിന്നീട് നാലാം നിലയില്‍ ലിഫ്റ്റ് നിന്നപ്പോള്‍ പെണ്‍കുട്ടി നിലവിളിച്ച് ആളെ കൂട്ടുകയായിരുന്നു.
എന്നാല്‍ പരാതി പറഞ്ഞിട്ടും കോളജ് അധികൃതര്‍ വേണ്ട ശ്രദ്ധ കാണിച്ചില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. മൂന്നു മണിക്കൂറുകള്‍ക്ക് ശേഷമാണ് കോളജ് അധികൃതര്‍ സിസിടിവി പരിശോധിക്കാന്‍ പോലും തയാറായത്. പെണ്‍കുട്ടിയുടെ വസ്ത്രധാരണമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ പറഞ്ഞത്. പരാതി നല്‍കാനായി പോകാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനികളോട് മുറിയില്‍ പോയി വസ്ത്രം മാറി ഉറങ്ങാനാണ് വാര്‍ഡന്‍ പറഞ്ഞതെന്നും വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു.
ക്യാംപസ് രജിസ്ട്രാറും ഡയറക്ടറും ക്യാംപസില്‍ ഉണ്ടായിട്ടും പരാതിയില്‍ വേണ്ട നടപടി സ്വീകരിച്ചില്ല. ഇതേത്തുടര്‍ന്നാണ് ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ രാത്രി പ്രതിഷേധിച്ച് തെരുവിലിറങ്ങിയത്. ഇതേ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha























