മൃഗങ്ങൾക്ക് നേരെയും മനുഷ്യന്റെ അടങ്ങാത്ത കാമഭ്രാന്ത്; തെരുവ് നായയെ നരാധമന്മാർ കൂട്ടബലാത്സംഗത്തിനിരയാക്കി

മുംബൈയിൽ തെരുവ് നായയെ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. മുംബൈ മാല്‍വാനിയിലെ മാലഡ് വെസ്റ്റില്‍ ആയിരുന്നു ഇത്തരത്തിലൊരു ദാരുണ സംഭവം അരങ്ങേറിയത്. മാല്‍വാനിയിലെ പള്ളിക്ക് സമീപം കഴിയുന്ന നായയെ 4 പേര്‍ ചേര്‍ന്ന് ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു.
ലൈംഗിക അവയവം വികലമാക്കപ്പെട്ട് രക്തത്തില്‍ കുളിച്ച നിലയില്‍ സമീപത്തെ കുളത്തില്‍ നിന്നാണ് നായയെ കണ്ടെത്തിയത്. എന്നും ഭക്ഷണം നല്‍കുന്ന പരിസരവാസിയായ സുധ ഫെര്‍ണാണ്ടസാണ് വേദന കൊണ്ട് പുളയുന്ന രീതിയില്‍ നായയെ കണ്ടെത്തിയത്. നായയെ ഉപദ്രവിച്ചവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് സുധ വ്യക്തമാക്കുന്നു. ഒരു ഓട്ടോ ഡ്രൈവറാണ് നായയെ 4 പേര്‍ ബലാത്സംഗം ചെയ്യുന്ന വിവരം സുധയെ അറിയിച്ചത്.
നായക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് മൃഗ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഇതര സ്ഥാപനമായ ആനിമല്‍സ് മാറ്റര്‍ ടൂ മീ (എഎംടിഎം) അറിയിച്ചു. പരിക്കേറ്റ നായയുടെ ചികിത്സ നടന്നു കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha























