ജമ്മു കാഷ്മീരില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, ഒന്‍പത് ഘട്ടമായാണ് തെരഞ്ഞെടുപ്പ്

ജമ്മു കാഷ്മീരില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 2,773 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. 918 പോളിംഗ് ബൂത്തുകള്‍ കാഷ്മീരിലും 1,855 പോളിംഗ് ബൂത്തുകള്‍ ജമ്മുവിലുമാണ്. രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് വോട്ടെടുപ്പ്.
ഒന്‍പത് ഘട്ടമായാണ് കാഷ്മീരില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ്. നവംബര്‍ 17ന് ആരംഭിച്ച വോട്ടെടുപ്പ് ഡിസംബര്‍ 11ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. നവംബര്‍ 17ന് 74.1 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. നവംബര്‍ 20ന് 71.1 ശതമാനം പോളിംഗും രേഖപ്പെടുത്തിയിരുന്നു. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് വോട്ടെടുപ്പ്.
https://www.facebook.com/Malayalivartha























