ഡല്‍ഹി സിഗ്‌നേച്ചര്‍ പാലത്തില്‍ വീണ്ടും അപകടം.. ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഡല്‍ഹി സിഗ്‌നേച്ചര്‍ പാലത്തിലുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്ക് ഡിവൈഡറിലിടിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ രണ്ട് ദിവസത്തിനിടെ സിഗ്‌നേച്ചര്‍ പാലത്തിലുണ്ടായ അപകടങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. നോര്‍ത്ത് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ രണ്ട് പേര്‍ സഞ്ചരിച്ച ബൈക്ക് സിഗ്‌നേച്ചര്‍ പാലത്തില്‍ മറിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. രാവിലെ 8 മണിയോടെയായിരുന്നു സംഭവം. ബൈക്ക് ഓടിച്ചിരുന്ന ശങ്കറാണ് മരിച്ചത്. പിന്നിലുണ്ടായിരുന്നു ശങ്കറിന്റെ ബന്ധു ദീപകിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നവംബര്‍ നാലിനാണ് ഡല്‍ഹിയിലെ സിഗ്‌നേച്ചര്‍ പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. എട്ട് വര്‍ഷത്തെ നിര്‍മാണത്തിന് ശേഷമാണ് സിഗ്‌നേച്ചര്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
https://www.facebook.com/Malayalivartha























