മുന്‍ മന്ത്രിയും പ്രശസ്ത കന്നട നടനുമായ അംബരീഷ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
മുന്‍ മന്ത്രിയും പ്രശസ്ത കന്നട നടനുമായ അംബരീഷ് അന്തരിച്ചു. 66 വയസ്സായിരുന്നു. ഹൃദയാഘാതംമൂലമാണ് അന്ത്യം. വൃക്കരോഗബാധിതനായ അദ്ദേഹം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കന്നട സിനിമയിലെ സൂപ്പര്‍ ഹീറോ ആയിരുന്ന അംബരീഷ് രാഷ്ട്രീയത്തിലിറങ്ങി എം.എല്‍.എ, എം.പി, കേന്ദ്രസംസ്ഥാന മന്ത്രിപദങ്ങള്‍ അലങ്കരിച്ചു. മലയാളികള്‍ക്ക് ഏറെ പരിചിതയായ നടി സുമലതയാണ് ഭാര്യ. മകന്: അഭിഷേക്. 1972ല്‍ നഗരഹാവു എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്കുള്ള പ്രവേശം. കന്നട, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി 230ഓളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
'94ല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷമാണ് രാഷ്ട്രീയത്തില്‍ സജീവമായത്. എന്നാല്‍, സീറ്റ് വിഷയത്തില്‍ '96ല്‍ പാര്‍ട്ടി വിട്ട് ജനതാദളില്‍ ചേര്‍ന്നു. 98ല്‍ മാണ്ഡ്യയില്നിന്ന് വിജയിച്ചു. പിന്നീട് അദ്ദേഹം കോണ്‍ഗ്രസില്‍തന്നെ തിരിച്ചെത്തി. മന്മോഹന് സിങ് മന്ത്രിസഭയില്‍ വാര്‍ത്തവിതരണ പ്രക്ഷേപണ സഹമന്ത്രി ആയിരുന്നു. കര്‍ണാടകയില്‍ സിദ്ധരാമയ്യ മന്ത്രിസഭയില്‍ ഭവനമന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha