ജമ്മുകാശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് കൊല്ലപ്പെട്ടു
ജമ്മുകാശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് കൊല്ലപ്പെട്ടു. അഞ്ച് തീവ്രവാദികളെ സൈന്യം വധിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ ഷോപ്പിയാനിലെ കപ്രാന്‍ ബതഗുണ്ടിലായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്.
ഒരു തീവ്രവാദിയെ സൈന്യം പിടികൂടിയതായും വിവരമുണ്ട്. സ്ഥലത്തുനിന്നും സൈന്യം ആയുധങ്ങളും പിടിച്ചെടുത്തു. നാല് ദിവസം മുമ്പ് ഷോപ്പിയാനിലെ നദിഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. ഒരു സൈനികന് കൊല്ലപ്പെടുകയും ചെയ്തു.
r=
https://www.facebook.com/Malayalivartha