ഹിമാചലിലുണ്ടായ ബസ്സപകടത്തില്‍ 9 മരണം, 51 പേര്‍ക്ക് പരിക്ക്
ഹിമാചല്‍ പ്രദേശിലെ സുര്മൗറില് ഞായറാഴ്ചയുണ്ടായ ബസ് അപകടത്തില്‍ ഒമ്പത് പേര് മരിച്ചു. 51 പേര്‍ക്ക് പരുക്കേറ്റു. അമിത വേഗതയില്‍ എത്തിയ ബസ് പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് നദിയിലേക്ക് വീഴുകയായിരുന്നു. രേണുക ജിയില്‍ നിന്നും നഹാനിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്.
40 അടി താഴ്ചയില്‍ ജലാല്‍ നദിയിലേക്കാണ് ബസ് വൈകിട്ട് 4.30 ഓടെ വീണത്. മൂന്നു സ്ത്രീകള്‍ അടക്കം നാലു പേര് സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചു പേരും മരണമടഞ്ഞു. പരുക്കേറ്റ് 51 പേരെയും നഹാന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി
"
https://www.facebook.com/Malayalivartha