ഭൗമനിരീക്ഷണത്തില്‍ ഐ.എസ്.ആര്‍.ഒയുടെ പുതിയ ചുവടുവെപ്പായ ഹൈപ്പര്‍ സ്‌പെക്ട്രല്‍ ഇമേജിങ് ഉപഗ്രഹം (ഹൈസിസ്) വിക്ഷേപം 29 ന്

ഭൗമനിരീക്ഷണത്തില്‍ ഐ.എസ്.ആര്‍.ഒയുടെ പുതിയ ചുവടുവെപ്പായ ഹൈപ്പര്‍ സ്‌പെക്ട്രല്‍ ഇമേജിങ് ഉപഗ്രഹം (ഹൈസിസ്) ഈ മാസം 29 ന് വിക്ഷേപണം ചെയ്യും. ഭൗമനിരീക്ഷണത്തില്‍ ഐ.എസ്.ആര്‍.ഒയുടെ പുതിയ ചുവടുവെപ്പായ ഹൈപ്പര്‍ സ്‌പെക്ട്രല്‍ ഇമേജിങ് ഉപഗ്രഹം (ഹൈസിസ്) വ്യാഴാഴ്ച വിക്ഷേപണം ചെയ്യും.
ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണത്തറയില്‍നിന്ന് രാവിലെ 9.59ന് പി.എസ്.എല്‍.വി സി43 റോക്കറ്റിലേറിയാവും ഹൈസിസിന്റെ കുതിപ്പ്. ഇതേ റോക്കറ്റില്‍ നാനോ, മിനി സാറ്റലൈറ്റുകളടക്കം 30 വിദേശ ഉപഗ്രഹങ്ങളും വിക്ഷേപിക്കും. ഇവയില്‍ 23 എണ്ണം അമേരിക്കന്‍ ഉപഗ്രഹങ്ങളാണ്. ബഹിരാകാശ ഉപഗ്രഹങ്ങള്‍ ശേഖരിക്കുന്ന ദൃശ്യത്തിലെ പിക്‌സലുകളിലെ വര്‍ണരാജി ഉപയോഗിച്ച് ഭൂമിയിലെ വസ്തുക്കളും പ്രക്രിയകളും സൂക്ഷ്മമായി തിരിച്ചറിയുന്ന സാങ്കേതികവിദ്യയാണ് ഹൈപ്പര്‍ സ്‌പെക്ട്രല്‍ ഇമേജിങ്.
പരിസ്ഥിതി, കാര്‍ഷിക വിളകള്‍, എണ്ണധാതു പര്യവേക്ഷണങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക. ഭൂഗര്‍ഭ, പരിസ്ഥിതി ആവശ്യങ്ങള്‍ക്കുപുറമെ സൈനിക നിരീക്ഷണത്തിനും ഹൈസിസ് ഉപയോഗിക്കും.
"
https://www.facebook.com/Malayalivartha























